Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2017 5:11 AM GMT Updated On
date_range 2017-12-04T10:41:59+05:30കടല്‍ക്ഷോഭത്തില്‍ ചരിത്രസ്മാരകവും തകര്‍ന്നു
text_fieldsവലിയതുറ: തുറമുഖവകുപ്പിെൻറ അനാസ്ഥ കാരണമാണ് വലിയതുറ കടല്‍പ്പാലം കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കടലാക്രമണത്തിലും ശക്തമായ മഴയിലും കൂടുതല്‍ തകർച്ച നേരിട്ടത്. ഇതിനു മുമ്പുണ്ടായ കടലാക്രമണത്തില്‍ ഭാഗികമായി തകർന്ന പാലം കുറ്റമറ്റ രീതിയിൽ പൂർണമായി നവീകരിക്കാന്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും തുറമുഖവകുപ്പ് അധികൃതര്‍ തയാറായിരുന്നില്ല. ഇത് കാരണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ പ്രകൃതിക്ഷോഭത്തില്‍ പാലവും കരയുമായുള്ള ബന്ധവും വിച്ഛേദിക്കപ്പെടാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. മുമ്പുണ്ടായ കടലാക്രമണത്തിൽ പാലത്തിെൻറ അടിഭാഗത്ത് ഉള്‍െപ്പടെ സാരമായ കേടുപാടുകള്‍ ഉണ്ടാവുകയും തുടര്‍ന്ന് അടിയന്തരമായ ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തിെൻറ നേതൃത്വത്തില്‍ 70 ലക്ഷം മുടക്കിയുളള പാലം നവീകരണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, വീണ്ടും അറ്റകുറ്റപ്പണിക്കുള്ള സാഹചര്യം പ്രതികൂലമായതിനെ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നിർത്തിവെക്കുകയായിരുന്നു. പാലത്തിെൻറ അടിഭാഗത്തു നിന്ന് കൂടുതല്‍ മണ്ണ് തിര എടുത്തുപോകുന്നത് കാരണം എത് നിമിഷവും കര പൂർണമായും ഇടിയാനുള്ള സാധ്യത എറെയാണ്. പാലത്തിനെ തീരവുമായി ബന്ധിപ്പിച്ചിട്ടുള്ള അടിഭാഗെത്ത കോണ്‍ക്രീറ്റ് പാളി പൂർണമായും തകര്‍ന്നിട്ടുണ്ട്. നേരത്തേ നിർത്തിവെച്ചിരുന്ന ജോലികളിലേക്ക് പിന്നീട് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല. കടല്‍പാലം എത്രത്തോളം ഇനിയും തകരുമെന്ന് നോക്കിനില്‍ക്കുകയാണ് തുറമുഖ വകുപ്പ്. പാലത്തില്‍ കടക്കുന്നതില്‍ സന്ദര്‍ശകര്‍ക്ക് നേരത്തേ തന്നെ വിലക്കുണ്ട്. എന്നാല്‍, പാലത്തിന് അടിയില്‍ നൂറുകണ്ണക്കിന് മത്സ്യത്തൊഴിലാളികളാണ് എപ്പോഴും ഇരിക്കുന്നത് ഇത് വലിയ അപകടത്തിന് കാരണമാകാനുള്ള സാധ്യതയാണുള്ളത്. തകർച്ചയുടെ വക്കിലെത്തിയതോടെ 62 വര്‍ഷം പഴക്കമുള്ള പാലം ഇനി രേഖകളില്‍ മാത്രമാകും. 1947 നവംബര്‍ 23ന് ചരക്ക് കപ്പല്‍ ഇടിച്ച് തകര്‍ന്ന വലിയതുറയിലെ ഇരുമ്പുപാലത്തിന് പകരം 1956 ഒക്ടോബറിലാണ് ഇന്നത്തെ പുതിയ പാലം നിർമിച്ചത്. ഒരു കോടി 10 ലക്ഷം ചെലവില്‍ 703 അടി നീളത്തിലും 24 അടി വീതിയിലുമായിരുന്നു പാലം നിർമിച്ചിരിക്കുന്നത്.
Next Story