Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2017 5:20 AM GMT Updated On
date_range 2017-12-03T10:50:59+05:30രണ്ടാംദിനത്തിലും രക്ഷാകേന്ദ്രമായി വ്യോമസേന ടെക്നിക്കൽ ഏരിയ
text_fieldsതിരുവനന്തപുരം: തുടർച്ചയായി രണ്ടാംദിനത്തിലും രക്ഷാകേന്ദ്രമായി വ്യോമസേനയുടെ ശംഖുംമുഖത്തെ ടെക്നിക്കൽ ഏരിയ. നാവികസേനയുടെയും വിമാനങ്ങളും കപ്പലുകളും വിശ്രമമില്ലാതെ ജീവനുകൾക്കായി പരതി. ശനിയാഴ്ച ഉച്ചവരെയുള്ള കണക്കനുസരിച്ച് 37 മത്സ്യത്തൊഴിലാളികെളയാണ് കടലിൽനിന്ന് ഇവിടെെയത്തിച്ചത്. എട്ടുപേരെ നാവികസേനയുടെ എയർക്രാഫ്റ്റുകളും ശേഷിച്ചവരെ വ്യോമസേനയുമാണ് കരക്കെത്തിച്ചത്. ഫലത്തിൽ വ്യോമ-നാവിക സേനകളുടെയും ജില്ല ഭരണകൂടത്തിെൻറ കൺട്രോൾ റൂമായി മാറുകയാണ് ടെക്നിക്കൽ ഏരിയ.- വിഴിഞ്ഞം തുറമുഖമാണ് കൂട്ടത്തോടെയുള്ള രക്ഷാപ്രവർത്തനം നടക്കുന്ന മറ്റൊരു കേന്ദ്രം. ജനത്തിരക്കോ മറ്റ് പ്രതിസന്ധികളോ ഇല്ലാത്തതിനാൽ കൂടുതൽ കാര്യക്ഷമമാണ് ടെക്നിക്കൽ ഏരിയയിലെ രക്ഷാപ്രവർത്തനം. ശനിയാഴ്ച രാവിലെ രാവിലെ മഞ്ഞ് മൂടിയതിനാൽ ഹെലികോപ്ടറുകളിലും വിമാനങ്ങളിലുമുള്ള രക്ഷാപ്രവർത്തനത്തിന് അൽപനേരം തടസ്സം നേരിട്ടിരുന്നു. എന്നാൽ, രാവിലെ ഒമ്പതോടെ സ്ഥിതിഗതികൾ മാറി.- വ്യോമസേന വിമാനങ്ങൾ രക്ഷാപ്രവർത്തനം നടേത്തണ്ട സ്ഥലങ്ങൾ കൃത്യമായി കണ്ടെത്തി നാവികസേനക്ക് വിവരം കൈമാറുന്നുണ്ട്. നാവികസേന ഇവിടെയെത്തി കടലിൽ കുടുങ്ങിക്കിടക്കുന്നവരെ കപ്പലുകളിലേക്കും ബോട്ടുകളിലേക്കും മാറ്റും.- ഇവിടങ്ങളിൽനിന്ന് ഹെലികോപ്ടറുകളും ചെറുവിമാനങ്ങളിലും മത്സ്യത്തൊഴിലാളികളെ ശംഖുംമുഖത്തെ ടെക്നിക്കൽ ഏരിയയിൽ എത്തിക്കും.- നാവിക സേനയുടെ മൂന്നും കോസ്റ്റ് ഗാർഡിെൻറ ആറും രണ്ട് മെർചൻറ് ഷിപ്പുകളുമടക്കം 11 കപ്പലുകളാണ് നിലവിൽ രക്ഷാപ്രവർത്തനത്തിനുള്ളത്.-
Next Story