Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2017 5:20 AM GMT Updated On
date_range 2017-12-03T10:50:59+05:30മുഹമ്മദ് നബി വിശ്വമാനവികതയുടെ മാർഗദർശകൻ ^കെ. രാജു
text_fieldsമുഹമ്മദ് നബി വിശ്വമാനവികതയുടെ മാർഗദർശകൻ -കെ. രാജു കടയ്ക്കൽ: മുഹമ്മദ് നബി വിശ്വമാനവികതയുടെ മാർഗദർശകനാണെന്നും ആദർശനങ്ങളും സഹിഷ്ണുതയും മാനവകുലം മാതൃകയാക്കണമെന്നും മന്ത്രി കെ. രാജു പറഞ്ഞു. നിലമേലിൽ നടന്ന കൊട്ടാരക്കര താലൂക്കുതല നബിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജെ. സുബൈർ അധ്യക്ഷത വഹിച്ചു. മുല്ലക്കര രത്നാകരൻ എം.എൽ.എ, കെ.പി. അബൂബക്കർ ഹസ്രത്ത്, കാഞ്ഞാർ അഹമ്മദ് കബീർ ബാഖവി, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, അഷ്റഫ് ബദരി, തലവരമ്പ് സലീം, ഷറഫുദീൻ ബാഖവി, ഡോ. എം.എസ്. മൗലവി, കാരാളി ടി. നാസറുദ്ദീൻ മന്നാനി, എൻ. ഫസിലുദ്ദീൻ ദാരിമി, എൻ.എം. ജാബിർ ബാഖവി, എം. മണികണ്ഠൻപിള്ള, എ.എം. റാഫി, ഇമാമുദ്ദീൻ, മഞ്ഞപ്പാറ വാഹിദ്, ജെ. ഷംസുദീൻ, മുഹമ്മദ് അമീൻ മൗലവി, അനസ് മുഹമ്മദ് ഇംദാദി, നിജാമുദ്ദീൻ മൗലവി, ഷിഹാബുദ്ദീൻ മന്നാനി, നിസാറുദ്ദീൻ നദ്വി, ഷഹീറുദീൻ മന്നാനി, എം.എ. സത്താർ, മുസമ്മിൽ മൗലവി, വട്ടപ്പാറ നാസിമുദീൻ, എ.എം. യൂസുഫുൽ ഹാദി, ജമാൽ മുഹമ്മദ്, മഞ്ഞപ്പാറ ഷംസുദ്ദീൻ, അഷ്റഫ് കൊടിവിള, എം. തമീമുദ്ദീൻ എന്നിവർ സംസാരിച്ചു.
Next Story