Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകന്യാകുമാരി ജില്ലയിൽ...

കന്യാകുമാരി ജില്ലയിൽ മഴ ശമിച്ചെങ്കിലും ദുരിതങ്ങൾ തുടരുന്നു

text_fields
bookmark_border
നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ ശനിയാഴ്ച മഴക്ക് ശമനമുണ്ടായെങ്കിലും കഴിഞ്ഞദിവസങ്ങളിൽ ആഞ്ഞടിച്ച ഓഖി കൊടുങ്കാറ്റും പേമാരിയും വിതച്ച ദുരിതങ്ങൾ തുടരുന്നു. ജില്ലയിൽനിന്ന് മത്സ്യബന്ധനത്തിന് പോയവരിൽ 60 പേരെ തൃശൂരിൽനിന്നും ബസിൽ കന്യാകുമാരിയിലേക്ക് കൂട്ടിക്കൊണ്ട് വരുന്നതായി ജില്ല ഭരണകൂടം അറിയിച്ചു. ബാക്കി കാണാതായ 41 പേരെ വിമാനം ഉപയോഗിച്ച് തിരയുന്നതായും അറിയിച്ചു. എന്നാൽ ആയിരത്തോളം വരുന്ന മത്സ്യത്തൊഴിലാളികളെക്കുറിച്ച് കുടുംബത്തിലുള്ളവർക്ക് യാതൊരു വിവരവും ലഭിക്കുന്നില്ല എന്ന പരാതിയുണ്ട്. മത്സ്യത്തൊഴിലാളികളിൽ ചിലർ മഹാരാഷ്ട്രയിൽ കുടങ്ങിയതായി വിവരമുണ്ടെന്ന് സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറ് അന്തോണി പറഞ്ഞു. ഇവരെ രക്ഷപ്പെടുത്തി കൊണ്ടുവരാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കർഷകരുടെ നിലയും ദയനീയമാണെന്ന് സംസ്ഥാന കർഷക സംഘടന കൺവീനർ പി.ആർ. പാണ്ഡ്യൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കന്യാകുമാരി ജില്ലയിൽ പത്തായിരം ഏക്കർ നെൽകൃഷിയും 12 ആയിരം ഏക്കർ വാഴയും മറ്റ് വിളകളും അഞ്ച് ലക്ഷം റബർ മരങ്ങളും പതിനായിരത്തോളം തെങ്ങും കവുങ്ങും നശിച്ചതായി അദ്ദേഹം പറഞ്ഞു. ജില്ലയെ ദുരന്തമേഖലയായി പ്രഖ്യാപിച്ച് അടിയന്തരസഹായം ചെയ്യാൻ സർക്കാർ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊടുങ്കാറ്റും മഴയും കാരണം തകരാറിലായ വൈദ്യുതിവിതരണം ശനിയാഴ്ചയും പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ല. മറ്റ് ജില്ലകളിൽനിന്നും ജീവനക്കാരെ കൊണ്ടുവന്ന് പണി നടത്തുന്നുണ്ടെങ്കിലും നാശനഷ്ടത്തി​െൻറ തോത് വലുതായതിനാൽ സർക്കാർ പറഞ്ഞ സമയത്തിന് പണി പൂർത്തിയാക്കാൻ പറ്റാത്ത സ്ഥിതിയാണ്. ശനിയാഴ്ച രാത്രിയോടെ ജില്ലയുടെ ചിലഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതിവിതരണം പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. കുടിവെള്ളവിതരണം സുഗമമാക്കാൻ തദ്ദേശസ്ഥാപനങ്ങൾ നടപടി സ്വീകരിച്ചുതുടങ്ങി. സർക്കാർ ബസ് സർവിസുകൾ ഗ്രാമപ്രദേശങ്ങളിൽ ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ശുചീന്ദ്രത്ത് പഴയാറ്റിൽ നിന്നും വെള്ളം കരകവിഞ്ഞ് ഒഴുകിയതിൽ അകപ്പെട്ട് മുപ്പതോളം പശുക്കൾ ചത്തു. മഴകാരണം പലഗ്രാമങ്ങളിലും ഇപ്പോഴും വെള്ളത്തിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story