Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2017 5:14 AM GMT Updated On
date_range 2017-12-03T10:44:59+05:30ജില്ല കർഷകോത്സവം ഏറത്ത്
text_fieldsഅഞ്ചൽ: വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരള (വി.എഫ്.പി.സി.കെ)യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ല കർഷകോത്സവം അഞ്ചൽ പഞ്ചായത്തിലെ ഏറം വിപണിയിൽ നടക്കും. ഏഴ് മുതൽ 11 വരെയാണ് കർഷകോത്സവം. ഘോഷയാത്ര, പ്രദർശന സ്റ്റാളുകൾ, ബാങ്ക് വായ്പാമേള, മെഡിക്കൽ ക്യാമ്പ്, കാർഷിക സെമിനാർ, മണ്ണ് പരിശോധന കാമ്പയിൻ, കർഷക കുടുംബസംഗമം, കാർഷിക ക്വിസ് തുടങ്ങി വിവിധ കലാപരിപാടികൾ നടക്കും. ഏഴിന് വൈകീട്ട് മൂന്നിന് മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തും. കാർഷിക പ്രദർശനോദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പിയും മികച്ച കർഷകരെ ആദരിക്കൽ മുല്ലക്കര രത്നാകരൻ എം.എൽ.എയും നിർവഹിക്കും. സ്നേഹസ്പർശം പദ്ധതി ഉദ്ഘാടനം പി. െഎഷാപോറ്റി എം.എൽ.എയും പച്ചക്കറിത്തൈ വിതരണോദ്ഘാടനം കശുവണ്ടി കോർപറേഷൻ ചെയർമാൻ എസ്. ജയമോഹനനും നിർവഹിക്കും. സമാപന സമ്മേളനം 11-ന് രാവിലെ 10ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജു അധ്യക്ഷത വഹിക്കും. കെ.ബി. ഗണേശ്കുമാർ എം.എൽ.എ പുരസ്കാര വിതരണം നിർവഹിക്കും.
Next Story