Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2017 5:20 AM GMT Updated On
date_range 2017-12-01T10:50:59+05:30ചിരഞ്ജീവിയാക്കാം, ഇൗ ചിറയെ
text_fieldsപദ്ധതികളെല്ലാം ജലരേഖയായപ്പോൾ ചക്കുവള്ളി ചിറ നാശത്തിലേക്ക് ശാസ്താംകോട്ട: പ്രഖ്യാപനങ്ങൾ പെരുമഴയായെത്തിയിട്ടും ചക്കുവള്ളി ചിറയിൽ 'വരൾച്ച' തന്നെ. മൂന്ന് പഞ്ചായത്തുകളുടെ സംഗമസ്ഥാനത്തുള്ള ചക്കുവള്ളി ചിറയും അനുബന്ധ പൊതുഭൂമിയും അവഗണനയും അനാസ്ഥയും മൂലം നാശോന്മുഖമാകുകയാണ്. മികച്ചൊരു കുടിവെള്ള സ്രോതസ്സായി ഉപയോഗപ്പെടുത്താവുന്ന ചിറ വിനോദസഞ്ചാരകേന്ദ്രമാക്കുമെന്നും പാർക്കും മറ്റും നിർമിച്ച് പൊതുജനങ്ങൾക്കായി നൽകുമെന്നുമൊക്കെയുള്ള പ്രഖ്യാപനങ്ങൾ ജലരേഖയായി. പോരുവഴി, ശൂരനാട് തെക്ക്, ശൂരനാട് വടക്ക് പഞ്ചായത്തുകളുടെ മധ്യഭാഗത്തായാണ് ചക്കുവള്ളി ചിറ. ശൂരനാട് തെക്ക് പഞ്ചായത്തിലെ ഏലാകളിലേക്ക് ചിറയിൽ ബണ്ട് നിർമിച്ച് ജലസേചന പദ്ധതിയുമുണ്ട്. ചിറക്ക് ചുറ്റുമുള്ള ഹെക്ടർ കണക്കിന് ഭൂമിയിൽ ഏറെയും പോരുവഴി പഞ്ചായത്തിേൻറതാണ്. ശൂരനാട് തെക്ക് പഞ്ചായത്തിനും ഇവിടെ ഭൂമിയുണ്ട്. ചിറയെ ചുറ്റുമതിൽ നിർമിച്ച് സംരക്ഷിക്കാൻ തുടങ്ങിയ ഒന്നരക്കോടിയുടെ പദ്ധതി പാതിവഴിയിൽ മുടങ്ങി. 75 ലക്ഷം രൂപയുടെ അഴിമതി നടന്നെന്ന ആരോപണം ഇപ്പോഴും നിലനിൽക്കുന്നു. ചിറക്ക് ചുറ്റും പാർക്കും പൂന്തോട്ടവും നിർമിക്കുമെന്ന് ഒന്നിലധികം സംസ്ഥാന മന്ത്രിമാർ പ്രഖ്യാപിച്ചിട്ടുണ്ട്. എങ്ങുമെത്തിയില്ലെന്ന് മാത്രം. ചിറയുടെ ബണ്ടിെൻറ ഭാഗം മുഴുവൻ ഇപ്പോൾ കാടുപിടിച്ച് കിടക്കുകയാണ്. കള്ളവാറ്റുകാരുടെയും കഞ്ചാവ് മാഫിയയുടെയും ഒളിസേങ്കതമാണിവിടം.
Next Story