Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2017 5:20 AM GMT Updated On
date_range 1 Dec 2017 5:20 AM GMTമേളയുടെ ചരിത്രത്തിലാദ്യമായി അർധരാത്രിയിൽ ഹൊറര്‍ ചിത്രപ്രദര്‍ശനം
text_fieldsbookmark_border
തിരുവനന്തപുരം: അർധരാത്രിയില്‍ ഒരു ഹൊറര്‍ ചിത്രം. കാണികള്‍ക്ക് ഹൊറര്‍ ചിത്രാസ്വാദനത്തിെൻറ എല്ലാവിധ ഭയാനതകളും സമ്മാനിക്കാന്‍ ഒരുങ്ങുകയാണ് ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രോത്സവം. മേളയുടെ ചരിത്രത്തിലാദ്യമായി ഒരു ചിത്രം അർധരാത്രിയില്‍ പ്രദര്ശിപ്പിക്കുന്നെന്ന പ്രത്യേകതയുമുണ്ട്. ഏറെ ജനപ്രീതി നേടിയ ഇന്തോനേഷ്യന്‍ ചിത്രം 'സാത്താന്‍സ് സ്ലേവാ'ണ് മിഡ് നൈറ്റ് സ്ക്രീനിങ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മേളയുടെ നാലാം ദിനം രാത്രി 12ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ചിത്രത്തിെൻറ പ്രദര്‍ശനം. ഒറ്റത്തവണമാത്രം ചിത്രം പ്രദര്‍ശിപ്പിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. 1980കളുടെ പശ്ചാത്തലത്തില്‍ തയാറാക്കിയിരിക്കുന്ന ചിത്രം പതിവ് ഹൊറര്‍ ചിത്ര ഫോര്മുലകളില്നിന്ന് പ്രമേയം കൊണ്ടും അവതരണരീതി കൊണ്ടും വ്യത്യസ്തമാണ്. ഇന്തോനേഷ്യന്‍ ചലച്ചിത്രമേളയില്‍ വിവിധ വിഭാഗങ്ങളിലായി എട്ട് അംഗീകാരങ്ങള്‍ നേടിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിനിമ നിരൂപകന് കൂടിയായ ജോകോ അന്‍വറാണ്. നിഗൂഢമായ രോഗം ബാധിച്ച് മരണമടയുന്ന കുടുംബനാഥ, തുടര്‍ന്ന് കുടുംബത്തെതന്നെ വേട്ടയാടുന്ന പൈശാചിക ശക്തിയായി മാറുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിെൻറ പ്രമേയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story