Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2017 5:18 AM GMT Updated On
date_range 1 Dec 2017 5:18 AM GMTവീട്ടിൽനിന്ന് പതിനഞ്ചരപ്പവൻ കവർന്നു
text_fieldsbookmark_border
കടയ്ക്കൽ: മടത്തറ ശിവൻ മുക്കിലെ വീട്ടിൽനിന്ന് പതിനഞ്ചരപ്പവെൻറ സ്വർണാഭരണങ്ങൾ മോഷണംപോയി. ശിവൻമുക്ക് അൽസാം മൻസിലിൽ അൽസാമിെൻറ വീട്ടിലാണ് ബുധനാഴ്ച രാത്രി കവർച്ച നടന്നത്. വീട്ടുകാർ കടയ്ക്കൽ പള്ളിമുക്കിലെ ബന്ധുവീട്ടിലായിരുന്നപ്പോഴായിരുന്നു മോഷണം. മുൻവാതിൽ പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. മുറികളിലാകെ മുളക് പൊടി വിതറിയ ശേഷമായിരുന്നു മോഷണം. അൽ സാം വിദേശത്താണ്. മാതാവും ഭാര്യയുമുൾപ്പെടെയുള്ളവരാണ് ഇവിടെ താമസിക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് നാലിന് വീട്ടുകാർ എത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്. കടയ്ക്കൽ പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story