Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരാജ്യാന്തര...

രാജ്യാന്തര ചലച്ചിത്രമേളയില്‍ ജാപ്പനീസ് അനിമേഷന്‍ സിനിമകളും

text_fields
bookmark_border
തിരുവനന്തപുരം: സമകാലിക ജാപ്പനീസ് അനിമേഷന്‍ ചിത്രങ്ങള്‍ ഇക്കുറി രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രത്യേക ആകർഷണമാവും. മായികമായ കഥാലോകവും ഊര്‍ജസ്വലരായ കഥാപാത്രങ്ങളും വര്‍ണാഭമായ ഗ്രാഫിക്‌സുകളും നിറഞ്ഞതാണ് ജാപ്പനീസ് അനിമേഷന്‍ സിനിമകൾ. മേളയില്‍ 'അനിമെ; ദി ബെസ്‌റ്റ് ഓഫ് കണ്ടംപററി' ജാപ്പനീസ് അനിമേഷന്‍ വിഭാഗത്തില്‍ പ്രമുഖ സംവിധായകരായ സുനാഓ കത്തബുച്ചിയുടെ 'ഇന്‍ ദിസ് കോര്‍ണര്‍ ഓഫ് ദി വേള്‍ഡ്', ഹയാ മിയാസാക്കിയുടെ 'ദി വിന്‍ഡ് റൈസസ്', ഇസ തക്കഹാതയുടെ 'ദി ടൈല്‍ ഓഫ് ദി പ്രിന്‍സസ് കഗ്ഗുയാ', കെയീചി ഹരയുടെ 'മിസ് ഹോക്സായ്', മമ്മറു ഹസോദയുടെ 'ദി ബോയ് ആന്‍ഡ് ദി ബീസ്റ്റ്'എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 'അവള്‍ക്കൊപ്പം' വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍ തിരുവനന്തപുരം: പൊരുതിനിന്ന പെണ്‍ജീവിതങ്ങളുടെ കഥകളുമായി രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ 'അവള്‍ക്കൊപ്പം'വിഭാഗം. വിപരീതാനുഭവങ്ങള്‍ക്കെതിരെ പോരാടി ജീവിതം കരുപ്പിടിപ്പിച്ച, ശക്തരും സ്വതന്ത്രരുമായ സ്ത്രീ കഥാപാത്രങ്ങളെ മലയാള സിനിമക്ക് സംഭാവന ചെയ്ത ഏഴ് ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. 1970--'90 കാലഘട്ടത്തിലെ സിനിമകളാണ് ഉള്‍പ്പെടുന്നത്. കള്ളിച്ചെല്ലമ്മ (പി. ഭാസ്‌കരൻ-1969), കുട്ട്യേടത്തി (പി.എൻ. മേനോന്‍-1971), അവളുടെ രാവുകള്‍ (ഐ.വി. ശശി-1978), ആദാമി​െൻറ വാരിയെല്ല് (കെ.ജി. ജോര്‍ജ്- 1983), ദേശാടനക്കിളി കരയാറില്ല (പത്മരാജന്‍- 1986), ആലീസി​െൻറ അന്വേഷണം (ടി.വി. ചന്ദ്രന്‍-1989), പരിണയം (ഹരിഹരന്‍-1994) എന്നീ സിനിമകളാണ് അവള്‍ക്കൊപ്പം വിഭാഗത്തിലുള്ളത്. ജൂറി അംഗങ്ങളുടെ നാല് ചിത്രങ്ങള്‍ തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ ജൂറി അംഗങ്ങളുടെ നാല് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗ ചിത്രങ്ങളുടെ ജൂറി ചെയര്‍മാനും നിര്‍മാതാവുമായ മാര്‍ക്കോ മുള്ളർ മലയാള സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ടി.വി. ചന്ദ്രൻ, കൊളംബിയന്‍ ചലച്ചിത്രതാരം മാര്‍ലോണ്‍ മൊറേനോ, ഫ്രഞ്ച് എഡിറ്റര്‍ മേരി സ്റ്റീഫൻ, പ്രശസ്ത സിനിമ ക്യുറേറ്ററും സിനിമ ഗവേഷകനുമായ അബൂബേക്കര്‍ സനേഗോ എന്നിവരാണ് ഈ വര്‍ഷത്തെ ജൂറി അംഗങ്ങൾ. മാര്‍ലോണ്‍ മൊറേനോ ചിത്രം 'ഡോഗ് ഈറ്റ് ഡോഗ്', ടി.വി. ചന്ദ്ര​െൻറ 'ഡാനി', മാര്‍ക്കോ മുള്ളറുടെ 'ദി സണ്‍', മേരി സ്റ്റീഫ​െൻറ 'ദി സ്വേയിങ് വാട്ടര്‍ലിലി' എന്നിവയാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ജൂറി ചിത്രങ്ങൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story