Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2017 5:18 AM GMT Updated On
date_range 1 Dec 2017 5:18 AM GMTസോളിഡാരിറ്റി മതപ്രഭാഷണ പരമ്പര സമാപിച്ചു
text_fieldsbookmark_border
കൊല്ലം: 'മുഹമ്മദ് റസൂലുല്ലാഹ് ജീവിതംതന്നെ സാക്ഷി' തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് ഒായൂർ വട്ടപ്പാറയിൽ സംഘടിപ്പിച്ച മതപ്രഭാഷണ പരമ്പര സമാപിച്ചു. നാലുദിവസങ്ങളിലായി നടന്ന പരിപാടിയിൽ 'പ്രബോധനം' സീനിയർ എഡിറ്റർ സദറുദ്ദീൻ വാഴക്കാട്, കൊല്ലം ഇസ്ലാമിയ കോളജ് വൈസ് പ്രിൻസിപ്പൽ ടി.ഇ. മുഹമ്മദ് റാഫി, സോളിഡാരിറ്റി മുൻ സംസ്ഥാന സമിതി അംഗം കെ.എ. ഫിറോസ്, ജില്ല സെക്രട്ടറി തൻസീർ ലത്തീഫ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഹുസൈൻ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ജില്ല പ്രസിഡൻറ് ഇ.കെ. സുജാദ് നന്ദി പറഞ്ഞു. പരിപാടികൾ ഇന്ന് ശക്തികുളങ്ങര പള്ളിക്ക് സമീപം: ശക്തികുളങ്ങര നാടകോത്സവം -രാത്രി 7.00 ചിന്നക്കട വിശുദ്ധ ഫ്രാൻസിസ് സേവ്യറിെൻറ ദേവാലയം: തിരുനാൾ മഹാമഹം -ദിവ്യബലി -രാവിലെ 7.00, ജപമാല -വൈകു. 5.00 ഉളിയക്കോവിൽ ശ്രീഭദ്രാദേവി ക്ഷേത്രം: രോഹിണി മഹോത്സവം -നൃത്തനൃത്യങ്ങൾ -ൈവകു.7.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story