Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരശ്മി ഹാപ്പിഹോമിൽ...

രശ്മി ഹാപ്പിഹോമിൽ നബിദിനാഘോഷം

text_fields
bookmark_border
കരുനാഗപ്പള്ളി: രശ്മി ഹാപ്പിഹോമിൽ ശനിയാഴ്ച രാവിലെ 11ന് നബിദിനാഘോഷം സംഘടിപ്പിക്കും. പ്രവാചകസ്മൃതിയും പായസവിതരണ ഉദ്ഘാടനവും വള്ളിക്കാവ് അമൃതാനന്ദമയീ മഠത്തിലെ സ്വാമി വേദാമൃത ചൈതന്യ നിർവഹിക്കും. ഗ്രാൻഡ് കേരള ഷോപ്പിങ് ഫെസ്റ്റിവൽ മുൻ ഡയറക്ടർ അനിൽ മുഹമ്മദ് നബിദിന സന്ദേശം നൽകുമെന്ന് രശ്മി ഹാപ്പിഹോം എം.ഡി രവീന്ദ്രൻ രശ്മി അറിയിച്ചു. 'മാനവികഐക്യം മുറുകെപ്പിടിച്ച് ജീവിക്കുക' കൊല്ലം: മുഹമ്മദ് നബി ലോകത്തിന് സമ്മാനിച്ച മാനവികഐക്യവും വിവേകവും മാനുഷികസമത്വവും മുറുകെപ്പിടിച്ച് ജീവിക്കാൻ നബിദിനത്തിൽ നാം പ്രതിജ്ഞ എടുക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി നബിദിന സന്ദേശത്തിൽ അറിയിച്ചു. പ്രവാചക സന്ദേശങ്ങൾ പൂർണമായി ജീവിതത്തിൽ പകർത്തണം. മാനവ സമൂഹത്തി​െൻറ നന്മയും സമാധാന പൂർവമുള്ള സഹവർത്തിത്വവും ഉറപ്പുവരുത്താൻ പ്രവാചകസന്ദേശത്തിന് എന്നെന്നും കാലികമായ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അനുശോചിച്ചു കൊല്ലം: മുൻമന്ത്രി ഇ. ചന്ദ്രശേഖരൻ നായരുടെ നിര്യാണത്തിൽ കേരള സിവിൽ സപ്ലൈസ് ഒാഫിസേഴ്സ് അസോസിയേഷൻ കൊല്ലം ജില്ല കമ്മിറ്റി അനുശോചിച്ചു. ഇ. ചന്ദ്രശേഖര​െൻറ നിര്യാണത്തിൽ കേരള സ്റ്റേറ്റ് റേഷൻ ഡീലേഴ്സ് വർക്കേഴ്സ് ഫെഡറേഷൻ കെ.ടി.യു.സി (എം) സംസ്ഥാന പ്രസിഡൻറ് കുരീപ്പുഴ ഷാനവാസ് അനുശോചിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story