Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2017 5:18 AM GMT Updated On
date_range 2017-12-01T10:48:00+05:30l
text_fieldsവ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. വീടിെൻറ മതിലിനോട് ചേർന്ന് പൊട്ടിക്കിടന്ന വൈദ്യുതി ലൈനിനടുത്ത് കിടന്ന തെങ്ങോല എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ഓല എടുത്ത സുമതിക്കാണ് ആദ്യം ഷോക്കേറ്റത്. ഇതുകണ്ട് രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും അപകടത്തിൽപെടുകയായിരുന്നുവെന്ന് ബന്ധുക്കൾ നല്‍കുന്ന വിവരം. ശക്തമായ കാറ്റും മഴയും കാരണം വ്യാഴാഴ്ച രാവിലെ മുതൽ പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് വിതരണം പുനഃസ്ഥാപിച്ച വിവരം ഇവർ അറിയാത്തതാണ് അപകടത്തിന് കാരണമായത്. മക്കൾ: ശശികല, സുശീല, പ്രഭ, ഷൈല. മരുമക്കൾ: റോബിൻസൻ, മാധവദാസ്, ബാബു, ജോണി. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
Next Story