Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുളത്തൂപ്പുഴ മേഖലയിൽ...

കുളത്തൂപ്പുഴ മേഖലയിൽ ബി.എസ്​.എൻ.എൽ ലാൻഡ്​ ഫോണുകൾ നിലച്ചിട്ട്​ ഒരാഴ്​ച

text_fields
bookmark_border
കുളത്തൂപ്പുഴ: മിന്നലിനെ തുടർന്ന് പ്രദേശത്തെ ലാൻഡ് ഫോണുകൾ ഒന്നാകെ നിലച്ചിട്ടും നടപടികളൊന്നും സ്വീകരിക്കാതെ അധികൃതർ. ഒരാഴ്ച മുമ്പുണ്ടായ ശക്തമായ ഇടിമിന്നലിനെ തുടർന്നാണ് വില്ലുമല, കട്ടിളപ്പാറ പ്രദേശത്തെ ലാൻഡ് ഫോണുകൾ നിശ്ചലമായത്. മുമ്പ് മണ്ണിനടിയിലൂടെ സ്ഥാപിച്ചിരുന്ന ടെലിഫോൺ കേബിളുകൾ മണ്ണിന് പുറത്തെത്തിയിരുന്നു. ഇതിന് മുകളിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത് പലപ്പോഴും പ്രദേശത്തെ ടെലിഫോൺ ബന്ധം തകരാറിലാക്കുകയും ചെയ്തു. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഇത് നീക്കി വീണ്ടും മണ്ണിനടിയിലൂടെ സ്ഥാപിച്ചതിന് പിന്നാലെയാണ് ഇടിമിന്നലിൽ േഫാണുകൾ തകരാറിലായത്. ടെലിഫോൺ സേവനങ്ങൾ ലഭ്യമാകാത്തത് സംബന്ധിച്ച് ഓൺലൈനിലും അല്ലാതെയും പരാതികൾ പലതും നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും തകരാർ പരിഹരിക്കുന്നതിനു അധികൃതർ തയാറായിട്ടില്ല. കട്ടിളപ്പാറ പ്രദേശത്തും സ്ഥിതി ഇതുതന്നെയാണെന്ന് ഉപഭോക്താക്കൾ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story