Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2017 5:15 AM GMT Updated On
date_range 1 Dec 2017 5:15 AM GMTസിഗ്നേചർ കാമ്പയിൻ ലോക റെക്കോഡിലേക്ക്; ഒപ്പുകൾ 1.8 കോടി കവിഞ്ഞു
text_fieldsbookmark_border
തിരുവനന്തപുരം: ചെന്നിത്തല നയിച്ച യു.ഡി.എഫിെൻറ 'പടയൊരുക്കം' പ്രചാരണജാഥയുടെ ഭാഗമായി സംസ്ഥാനത്തുടനീളം ഭവന സന്ദർശനത്തിലൂടെ പ്രവർത്തകർ സമാഹരിച്ച ഒപ്പുകൾ ലോക റെക്കോഡിലേക്ക്. ലക്ഷ്യമിട്ടത് ഒരു കോടി ഒപ്പുകൾ ആയിരുെന്നങ്കിലും നിലവിൽ 1.8 കോടി കവിഞ്ഞു. യു.ഡി.എഫിെൻറ ഇരുപത്തിമൂവായിരം ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കാമ്പയിൻ നടന്നത്. ഓരോ ബൂത്തിൽനിന്ന് ചുരുങ്ങിയത് അഞ്ഞൂറ് ഒപ്പുകളാണ് മൂന്നരമീറ്റർ നീളമുള്ള വെള്ളത്തുണിയിൽ ശേഖരിച്ചത്. ഇവ കൂട്ടിയോജിപ്പിച്ച് 70 കിലോമീറ്റർ നീളമുള്ള ഒരൊറ്റ ബാനർ ആക്കാനുള്ള പ്രവർത്തനം നടക്കുകയാണ്. ഓരോ നിയോജകമണ്ഡലത്തിൽനിന്ന് ശരാശരി 75,000 ഒപ്പുകളാണ് ലഭിച്ചത്. 70 കിലോമീറ്റർ നീളമുള്ള പ്രതിഷേധ ബാനർ കേരളത്തിലും ഡൽഹിയിലും സൗകര്യപ്രദമായ സ്ഥലത്ത് പ്രദർശിപ്പിക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി സജീവ് ജോസഫിെൻറ നേതൃത്വത്തിലാണ് സിഗ്നേചർ കാമ്പയിൻ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story