Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഉപജില്ല സ്കൂൾ കലോത്സവ...

ഉപജില്ല സ്കൂൾ കലോത്സവ വേദികൾ നിലംപൊത്തി; ആളപായമില്ല

text_fields
bookmark_border
നെടുമങ്ങാട്/പാറശ്ശാല: ഉപജില്ല സ്കൂൾ കലോത്സവം നടക്കുന്ന നെടുമങ്ങാടും പാറശ്ശാലയിലും കാറ്റിലും മഴയിലും വേദികൾ തകർന്നു. രണ്ടിടത്തും ആളപായമില്ല. നെടുമങ്ങാട് ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിലെ ഉപജില്ല സ്കൂൾ കലോത്സവത്തി​െൻറ പ്രധാനവേദിയാണ് നിലംപൊത്തിയത്. സമാപനദിവസമായതിനാൽ ഉച്ചയോടെ വേദിയിലെ പരിപാടികളൊക്കെ അവസാനിക്കുകയും മഴയുടെ വരവോടെ ബാക്കിയുള്ള മത്സരങ്ങൾ അടുത്തുള്ള ടൗൺഹാളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിനാൽ ഇവിടെ ആളില്ലായിരുന്നു. പാറശ്ശാല ഉപജില്ല കലോത്സവവേദിക്ക് സമീപം കാറ്റത്ത് മരംമുറിഞ്ഞ് വീണു. വ്യാഴാഴ്ച രാവിലെ 8.30 ഒാടെയാണ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളി​െൻറ മുൻവശത്തുനിന്ന കാറ്റാടി മരം നാലാംവേദിക്ക് സമീപംവീണത്. വിദ്യാർഥികൾ എത്തിയിരുന്നെങ്കിലും മത്സരങ്ങൾ ആരംഭിക്കാത്തതുകാരണം വൻദുരന്തം ഒഴിവായി. മരംമുറിഞ്ഞ് ദേശീയപാതയിലേക്ക് വീണതുകാരണം ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സും നാട്ടുകാരുമാണ് മരം മുറിച്ചുമാറ്റിയത്. ശക്തമായ കാറ്റിൽ കലോത്സവത്തി​െൻറ ഒന്നാവേദിയുടെ ഒരു ഭാഗം തകർന്ന് വീണു. ഇതോടെ മത്സരങ്ങൾ ആരംഭിക്കാൻ വൈകി. അതിശക്തമായ മഴക്കിടയിലും മത്സരങ്ങൾ തുടർന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story