Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅമ്പൂരി കരിമത്ത്​...

അമ്പൂരി കരിമത്ത്​ ഉരുൾപൊട്ടി; വ്യാപക കൃഷിനാശം

text_fields
bookmark_border
വെള്ളറട: അമ്പൂരി കരിമത്ത് ഉരുൾപൊട്ടി; പ്രദേശവാസികൾ സുരക്ഷിതർ. കൂമ്പിച്ചൽ കടവിൽ വെള്ളം പരിധിയിൽ അധികം ഉയർന്നതിനെത്തുടർന്ന് കടത്ത് നിർത്തിവെച്ചു. മണ്ഡപത്തിൻകടവ് പാലത്തിന് മുകളിൽ വെള്ളം കയറി വാഹന ഗതാഗതം തടസ്സപ്പെട്ടു. പുഴയിലെ വെള്ളം ഉയർന്നതോടെ സമീപത്ത് താമസിക്കുന്ന വീടുകളിലേക്ക് വെള്ളം കയറി നിരവധി കുടുംബാംഗങ്ങളെ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പ്പാർപ്പിച്ചു. അമ്പൂരി പുരവിമല ഉൾക്കാട് പ്രദേശമായ കരിമത്ത് ഉരുൾപൊട്ടൽ ഉണ്ടായി. വീടുകൾക്കോ ആളുകൾക്കോ നാശനഷ്ടം സംഭവിച്ചിട്ടില്ല. വെള്ളറട, ഒറ്റശേഖരമംഗലം, അമ്പൂരി, കുന്നത്തുകാൽ പഞ്ചായത്ത് പ്രദേശങ്ങളിൽ വലിയ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. വൻ മരങ്ങൾ കടപുഴകി. വൈദ്യുതി കമ്പികളുടെ പുറത്ത് മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. വെള്ളറട വൈദ്യുതി സെക്ഷൻ പരിധിയിൽമാത്രം ഇരുപത്തിയഞ്ചിലധികം വൈദ്യുതി തൂണുകൾ ഒടിഞ്ഞിട്ടുണ്ട്. ഇവ എേപ്പാൾ പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് പറയാറായിട്ടില്ല. തിമിർത്ത്പെയ്യുന്ന മഴ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഉണ്ടൻകോടിന് സമീപം റോഡിന് കുറുകെ കടപുഴകിയ വൻ മരങ്ങൾ അഗ്നിശമന സേന ഉേദ്യാഗസ്ഥർ നീക്കം ചെയ്തു. വെള്ളറട പഞ്ചായത്തിലെ 23 വാർഡുകളിലും നൂറുകണക്കിന് വൻ മരങ്ങൾ കടപുഴകി. കുലച്ചതും കുലക്കാറായതുമായ നൂറുകണക്കിന് വാഴകൾ നിലംപൊത്തി. അമ്പൂരി കൂമ്പിച്ചൽ കടവിൽ പരിധിയിലധികം വെള്ളം ഉയർന്നതിനെത്തുടർന്ന് വള്ളം തുഴച്ചിൽ പ്രതിസന്ധിയിലായി. ശക്തമായി വീശുന്ന കാറ്റിൽ വള്ളം ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയാതെവരുന്നു. ആദിവാസികളുമായി കൂമ്പിച്ചൽ കടവിൽ വള്ളം ഗതിമാറി കിലോമീറ്ററുകളോളം നീങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story