Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2017 5:15 AM GMT Updated On
date_range 1 Dec 2017 5:15 AM GMTമറൈന്‍ എന്‍ഫോഴ്സ്മെൻറ് ബോട്ടും കുടുങ്ങി
text_fieldsbookmark_border
പൂന്തുറ: മറൈന്‍ എന്‍ഫോഴ്സ്മെൻറ് ബോട്ടും ശക്തമായ കാറ്റിൽ കടലില്‍ കുടുങ്ങി. കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടത്താനായി വിഴിഞ്ഞം തീരത്തുനിന്ന് പോയ ഫിഷറീസിെൻറ മറൈന്‍ എന്‍ഫോഴ്സ്മെൻറ് ബോട്ടാണ് കടലില്‍ കുടുങ്ങിയത്. മണിക്കൂറുകൾക്ക് ശേഷം കോസ്റ്റ്ഗാര്‍ഡ് നടത്തിയ തിരച്ചലിൽ ബോട്ട് കണ്ടത്തി തീരത്ത് എത്തിച്ചു. മത്സ്യത്തൊഴിലാളികളെ കാണാതായെന്ന വിവരം കിട്ടിയതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ 9.30നാണ് രണ്ട് സ്രാങ്ക്, രണ്ട് പൊലീസുകാര്‍, രണ്ട് ലൈഫ്ഗാര്‍ഡുകള്‍ ഉൾപ്പെടുന്ന ആറംഗസംഘം തിരച്ചലിനായി വിഴിഞ്ഞത്തുനിന്ന് തിരിച്ചത്. ബോട്ട് അടിമലത്തുറ ഭാഗത്ത് എത്തിയപ്പോള്‍ ശക്തമായ കാറ്റില്‍പെട്ട് ബോട്ടിെൻറ നിയന്ത്രണം വിട്ട് ഉള്ക്കടലില്പെടുകയായിരുന്നു. ഇതിനിടെ ബോട്ടില്‍നിന്ന് ഫിഷറീസ് സ്റ്റേഷനുമായുള്ള വയര്‍ലെസ് ബന്ധം വിച്ഛേദിക്കപ്പെട്ടു. സന്ദേശം കിട്ടാതെ വന്നതോടെ ഫിഷറീസ് അധികൃതര്‍ കോസ്റ്റ്ഗാര്‍ഡുമായി ബന്ധപെട്ട് വിവരം അറിയിച്ചു. കോസ്റ്റ് ഗാര്‍ഡിെൻറ കപ്പല്‍ തിരിച്ചല്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് വൈകീട്ട് ആറോടെ ഫിഷറീസ് ബോട്ടിലുണ്ടായിരുന്നവര്‍ ഫിഷറീസ് സ്റ്റേഷനിലേക്ക് മൊബൈല്‍ ഫോണ്‍വഴി ബന്ധപ്പെട്ടു. എന്നാൽ, ശക്തമായ കാറ്റ് കാരണം ദിശ അറിയാന്‍ കഴിെല്ലന്ന് അറിയിച്ചെങ്കിലും ഉടൻ ഫോൺ സിഗ്നല്‍ സംവിധാനം കട്ടായി. ഉടന്‍ തന്നെ ഫിഷറീസ് സ്റ്റേഷൻ അധികൃതർ വിവരം കോസ്റ്റ്ഗാര്‍ഡിനെ അറിയിച്ചു. തുടര്‍ന്ന് മൊബല് സിഗ്നൽ ലോക്കേഷന്‍ കണക്കാക്കി കോസ്റ്റ്ഗാര്‍ഡ് നടത്തിയെ തിരച്ചലില്‍ രാത്രി വൈകി ബോട്ട് വര്‍ക്കല ഭാഗത്ത് കെണ്ടത്തി. തിരികെ വിഴിഞ്ഞത്തേക്ക് കൊണ്ടുവരുന്നത് ദുസ്സഹമാെണന്ന് കണ്ടതിനെ തുടര്‍ന്ന് ബോട്ട് നീണ്ടകരയിലേക്ക് നീങ്ങാനുള്ള നിര്‍ദേശം നല്‍കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story