Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനെടുമങ്ങാട്...

നെടുമങ്ങാട് വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവം സമാപിച്ചു

text_fields
bookmark_border
നെടുമങ്ങാട്: നെടുമങ്ങാട് വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവം സമാപിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ 192 പോയേൻറാടെ ഉഴമലയ്ക്കൽ എസ്.എൻ.എച്ച്.എസ്.എസ് ഓവർഓൾ കിരീടം നേടി. 141 പോയൻറുനേടി വെള്ളനാട് ഗവ. വി.എച്ച്.എസ്.എസ് രണ്ടാമതെത്തി. ഹൈസ്കൂൾ വിഭാഗത്തിൽ 175 പോയൻറുമായി ദർശന ഹയർ സെക്കൻഡറി സ്കൂൾ ഒന്നും 161 പോയൻറുമായി വെള്ളനാട് ഗവ. വി.എച്ച്.എസ് രണ്ടും സ്ഥാനങ്ങൾ നേടി. യു.പി വിഭാഗത്തിൽ ഇഞ്ചോടിച്ച് പോരാട്ടമാണ് നടന്നത്. 71 പോയൻറുമായി നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓവർഓൾ നേടി. 65 പോയൻറുമായി വേട്ടമ്പള്ളി കെ.കെ.വി.യു.പി.എസ് രണ്ടാമതെത്തി. എൽ.പി വിഭാഗത്തിൽ 60 പോയൻറുമായി ദർശന ഓവറോൾ നേടി. 59 പോയൻറ് നേടിയ കൊല്ല ഗവ. എൽ.പി.എസും ആനാട് ഗവ. എൽ.പിഎസും രണ്ടാംസ്ഥാനം പങ്കിട്ടു. അറബിക് വിഭാഗത്തിൽ എൽ.പി നെടുമങ്ങാട് ഗവ.എൽ.പി.എസും, യു.പി എച്ച്.എസ് വിഭാഗങ്ങളിൽ അഴിക്കോട് ക്രെസൻറ് സ്കൂളും ഒന്നാമതെത്തി. സംസ്‌കൃത വിഭാഗത്തിൽ യു.പിയിൽ പി.എസ്.എൻ.യു.പി.എസും എച്ച്.എസ് വിഭാഗത്തിൽ വെള്ളനാട് ഗവ. വി.എച്ച്.എസും ഒന്നാംസ്ഥാനം നേടി. സമാപന സമ്മേളനം ഡി.കെ. മുരളി എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു. നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story