അലിൻഡ്​: സംഘാടകസമിതി രൂപവത്​കരിച്ചു

09:11 AM
13/08/2017
കുണ്ടറ: കഴിഞ്ഞ കാൽനൂറ്റാണ്ടായി അടഞ്ഞുകിടക്കുന്ന അലിൻഡ് ഫാക്ടറി ചിങ്ങം ഒന്നിന് തുറന്ന് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് സംഘാടകസമിതി രൂപവത്കരിച്ചു. 17ന് വൈകീട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അധ്യക്ഷതവഹിക്കും. സംഘാടക സമിതി രൂപവത്കരണയോഗം സി.പി.എം കുണ്ടറ ഏരിയ കമ്മിറ്റി സെക്രട്ടറി എസ്.എൽ. സജികുമാർ ഉദ്ഘാടനംചെയ്തു. കുണ്ടറ പഞ്ചായത്ത് പ്രസിഡൻറ് കെ. ബാബുരാജൻ അധ്യക്ഷതവഹിച്ചു. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, എൻ.കെ. േപ്രമചന്ദ്രൻ എം.പി എന്നിവർ രക്ഷാധികാരികളും കെ. ബാബുരാജൻ ചെയർമാനും എസ്.എൽ. സജികുമാർ കൺവീനറുമായി 251 അംഗ സംഘാടക സമിതി രൂപവത്കരിച്ചു.
COMMENTS