ഓട്ടോയിൽ കറങ്ങി കഞ്ചാവ് വിറ്റ- രണ്ടുപേർ പിടിയിൽ

09:11 AM
13/08/2017
ചടയമംഗലം-: ഓട്ടോയിൽ കറങ്ങി വിദ്യാർഥികൾക്ക് കഞ്ചാവ് വിറ്റ സംഘത്തെ എക്സൈസ് അറസ്റ്റ് ചെയ്തു. ചിതറ, തച്ചൂർ ആസിയ മൻസിലിൽ മാഹീൻ (34), മാങ്കോട് ഇരപ്പിൽ തടത്തരികത്ത് വീട്ടിൽ ദിലീപ് (43) എന്നിവരാണ് അറസ്റ്റിലായത്. ഇരപ്പിൽ കല്ലുവെട്ടാൻകുഴി ഭാഗങ്ങളിൽ ഓട്ടോയിൽ കറങ്ങി കഞ്ചാവ് വിൽക്കുന്നതായി രഹസ്യവിവരം ലഭിച്ചതി​െൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിൽപനക്ക് കൊണ്ടുവന്ന 50 പൊതി കഞ്ചാവ് ഇവരിൽനിന്ന് പിടിച്ചെടുത്തു. ഓട്ടോയും കസ്റ്റഡിയിലെടുത്തു. അധികവും വിദ്യാർഥികൾക്കാണ് കഞ്ചാവ് വിൽപന നടത്തിയിരുന്നതെന്ന് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നൗഷാദ് പറഞ്ഞു. ചടയമംഗലം മേഖലയിൽ എക്സൈസ് റെയ്ഡ് ശക്തമാക്കിയിട്ടുണ്ടെന്നും പൊതുജനങ്ങൾക്ക് വിവരങ്ങൾ 9400069459, 9400069449, 04742475 191 എന്നീ നമ്പറുകളിലൂടെ നൽകാമെന്നും റേഞ്ച് ഇൻസ്പെക്ടർ അറിയിച്ചു.
COMMENTS