പ്രിൻസിക്കായി നാടാകെ ഒന്നിക്കുന്നു

09:11 AM
13/08/2017
കൊല്ലം: വൃക്കകൾ തകരാറിലായി ഡയാലിസിസ് കൊണ്ടുമാത്രം ജീവൻ നിലനിർത്തുന്ന പെൺകുട്ടിയുടെ ശസ്ത്രക്രിയക്ക് ധനം സമാഹരിക്കാൻ നാടാകെ ഒന്നിക്കുന്നു. കൊല്ലം വടക്കേവിള ശ്രീനഗർ- 80 പ്രിൻസി ഭവനിൽ പ്രിൻസി തങ്കച്ച​െൻറ (20) ചികിത്സക്കാണ് നാട്ടുകാരും സാമൂഹിക സാംസ്കാരിക സന്നദ്ധ സംഘടന പ്രവർത്തകരും കൈകോർക്കുന്നത്. ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പട്ടാമ്പി സ്വദേശി സുകുമാരനാണ് പ്രിൻസിക്ക് വൃക്ക ദാനം ചെയ്യുന്നത്. ശസ്ത്രക്രിയക്ക് മുന്നോടിയായി ആശുപത്രി പരിശോധനകളെല്ലാം പൂർത്തിയായി. സെപ്റ്റംബർ 15ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. ശസ്ത്രക്രിയക്കും തുടർചികിത്സക്കും 15 ലക്ഷത്തോളം ചെലവാകും. പാവപ്പെട്ട കുടുംബത്തിലെ അംഗമായ പ്രിൻസിക്ക് തുക കണ്ടെത്തുക ദുഷ്കരമാണ്. ഈ സാഹചര്യത്തിലാണ് പ്രിൻസിയെ സഹായിക്കാൻ സുമനസ്സുകൾ മുന്നോട്ടുവന്നത്. വാർഡ് കൗൺസിലർ േപ്രം ഉഷാറി​െൻറയും ഗുരുവായൂർ ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സ​െൻറർ പ്രസിഡൻറ് ഉമ േപ്രമ​െൻറയും നേതൃത്വത്തിൽ കഴിഞ്ഞദിവസം ഇതിനായി യോഗം ചേർന്നു. നൂറിലധികം ആൾക്കാർ യോഗത്തിൽ പങ്കെടുത്തു. എല്ലാവരും സഹായ വാഗ്ദാനവുമായി മുന്നോട്ടുവന്നു. പട്ടത്താനം എസ്.എൻ.ഡി.പി സ്കൂളിൽ നടന്ന യോഗത്തിൽ ഭിന്നലിംഗക്കാരുടെ സംഘടനയായ ലവ്ലാൻഡി​െൻറ പ്രതിനിധികളും പങ്കെടുത്തു. പ്രിൻസിയെ സാമ്പത്തികമായി സഹായിക്കുന്നതിന് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ യോഗം തീരുമാനിച്ചു. സമാനമനസ്കർ 94462 62925 എന്ന നമ്പറിൽ ബന്ധപ്പെടണം.
COMMENTS