ആൾക്കൂട്ട ഭീകരതയെ ചെറുക്കാൻ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം ^ജമാഅത്ത്​ കൗൺസിൽ

09:11 AM
13/08/2017
ആൾക്കൂട്ട ഭീകരതയെ ചെറുക്കാൻ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം -ജമാഅത്ത് കൗൺസിൽ കൊല്ലം: സംഘ്പരിവാറി​െൻറ ആൾക്കൂട്ട ഭീകരതയെ ചെറുക്കാൻ പ്രതിപക്ഷ പാർട്ടികളും മറ്റ് സംഘടനകളും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജില്ല കൺവെൻഷൻ. സംസ്ഥാന പ്രസിഡൻറ് കരമന ബയാർ ഉദ്ഘാടനം ചെയ്തു. കെട്ടിടത്തിൽ സുലൈമാൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് വിഴിഞ്ഞം ഹനീഫ, ജനറൽ സെക്രട്ടറി എം.എച്ച്. ഷാജി, കലാപ്രേമി മാഹീൻ, എച്ച്. അൻവർ സേട്ട്, എ.എം. ഇക്ബാൽകുട്ടി, സനുജ് സത്താർ, ജനിമോൻ, അഫ്സൽ, മൻസൂർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെട്ടിടത്തിൽ സുലൈമാൻ (പ്രസി.), ഷാഹുൽ ഹമീദ് (വൈ.പ്രസി.), എ.എം. ഇക്ബാൽ കുട്ടി (ജന.സെക്ര.), എച്ച്. അൻവർ സേട്ട് (ട്രഷ.), സനുജ് സത്താർ, ജനിമോൻ (ജോ. സെക്ര.).
COMMENTS