Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹിന്ദുക്കൾ​െക്കതിരെ...

ഹിന്ദുക്കൾ​െക്കതിരെ പ്രസംഗിക്കുന്നയാളെന്ന്​ തെളിയിച്ചാൽ പിന്നെ മൈക്ക്​ കൈയിലെടുക്കില്ല ^മഅ്​ദനി

text_fields
bookmark_border
ഹിന്ദുക്കൾെക്കതിരെ പ്രസംഗിക്കുന്നയാളെന്ന് തെളിയിച്ചാൽ പിന്നെ മൈക്ക് കൈയിലെടുക്കില്ല -മഅ്ദനി കൊല്ലം: ക്ഷേത്രങ്ങൾക്കെതിരെയും ഹിന്ദുക്കൾക്കെതിരെയും പ്രസംഗിക്കുന്നയാളാണ് താനെന്ന് തെളിയിച്ചാൽ പിന്നെ ഒരിക്കലും മൈക്ക് കൈയിലെടുക്കില്ലെന്ന് പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി. 'ഫാഷിസ്റ്റ് സ്വഭാവത്തിനും അനീതിക്കും പീഡനത്തിനുമെതിരെയും മാത്രമേ ഞാൻ സംസാരിച്ചിട്ടുള്ളു. വർഗീയ പ്രസംഗം നടത്തിയിട്ടില്ലെന്ന് കണ്ടെത്തി എനിക്കെതിരായ കേസുകൾ ഇല്ലാതാക്കിയ മജിസ്ട്രേറ്റ് എ​െൻറ അനുജനായിരുന്നില്ല. ഹിന്ദുവായ മജിസ്ട്രേറ്റ് ആയിരുന്നു. ഞാൻ തികഞ്ഞ ദൈവവിശ്വാസിയാണ്. എനിക്ക് രണ്ട് മുഖമില്ല. എന്നെ എത്ര പ്രകോപിപ്പിക്കാൻ ശ്രമിച്ചാലും നടക്കില്ല. പറയാനുള്ള കാര്യങ്ങൾ എേപ്പാഴും തുറന്നുപറയാറുണ്ട്' -അദ്ദേഹം പറഞ്ഞു. മകൻ ഉമർ മുഖ്താറി​െൻറ വിവാഹശേഷം കൊല്ലത്ത് സംഘടിപ്പിച്ച സൽക്കാരത്തിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ച് സംസാരിക്കുകയായിരുന്നു മഅ്ദനി. മഅ്ദനി കേരളത്തിലെത്തിയാൽ കലാപം ഉണ്ടാകുമെന്നാണ് സാഡിസ്റ്റുകൾ ഇപ്പോഴും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. മഅ്ദനി എത്തിയാൽ ആകാശം ഇടിയും കടൽ വറ്റിവരണ്ടുപോകും എന്നൊക്കെയാണ് ചിലർ പ്രചരിപ്പിക്കുന്നത്. ജയിലിൽ കിടക്കുന്നതി​െൻറ വേദന അസാധാരണമാംവിധം അനുഭവിച്ചയാളാണ് താൻ. തന്നെ ബോംബെറിഞ്ഞവർക്ക് മാപ്പുകൊടുക്കുകയും കോടതിയിൽ െവച്ച് വിചാരണവേളയിൽ അവരെ അറിയില്ലെന്ന് പറയുകയും ചെയ്തയാളാണ്. നീതിയും മനുഷ്യാവകാശവും പ്രതീക്ഷിക്കുന്ന പല കേന്ദ്രങ്ങളിലും പ്രകാശം കിട്ടാതെ കരിംതിരി കത്തുകയാണ്. മർദിതനും പീഡിതനും നിരാശപ്പെടാൻ സമയമായിട്ടില്ലെന്ന വിധിയാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. 1994ൽ ജനിച്ച മകന് 23 വയസ്സായെങ്കിലും 23 ദിവസം പോലും തുടർച്ചയായി മകനോടൊപ്പം കഴിയാൻ അവസരം ലഭിച്ചിട്ടില്ലെന്നും മഅ്ദനി പറഞ്ഞു. മന്ത്രിമാരായ എ.സി. മൊയ്തീൻ, ജെ. മേഴ്സിക്കുട്ടിയമ്മ, എം.എം. മണി, കെ. രാജു, എം.എൽ.എമാരായ എം. നൗഷാദ്, ചിറ്റയം ഗോപകുമാർ, കോവൂർ കുഞ്ഞുമോൻ, െഎഷാപോറ്റി, ആർ. രാമചന്ദ്രൻ, സി. ദിവാകരൻ, ആരിഫ്, അഹമ്മദ് കബീർ, വിജയൻപിള്ള, മുൻമന്ത്രി ഷിബു ബേബിജോൺ, മുൻ എം.എൽ.എ വർക്കല കഹാർ, കെ.സി. രാജൻ, ഇ. ഷാനവാസ്ഖാൻ, എം. ഷാനവാസ്ഖാൻ, പ്രതാപവർമ തമ്പാൻ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഭാസുരേന്ദ്രബാബു, മേയർ വി. രാജേന്ദ്രബാബു, എം.എ. സമദ്, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, ഷഹീർ മൗലവി, സി.പി.എം ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാൽ, ഡി.വൈ.എഫ്.െഎ ജില്ല സെക്രട്ടറി ബിജു, മൂവാറ്റുപുഴ അഷ്റഫ് മൗലവി, മുഹമ്മദ് ബാദുഷ സഖാഫി, ഹിലാൽ ബാബു, അഹമ്മദ് ഉഖൈൽ, പി.ഡി.പി നേതാക്കളായ പൂന്തുറ സിറാജ്, സുബൈർ സബാഹി, വർക്കല രാജ്, സാബു കൊട്ടാരക്കര, മൈലക്കാട് ഷാ, കാഞ്ഞിരംമറ്റം സിറാജ്, മുഹമ്മദ് റജീബ്, നൗഷാദ് തൃക്കോടി, നിസാർ മേത്തർ, റസാഖ് മണ്ണടി, താഹ, മാഹീൻ എന്നിവർ ചടങ്ങിൽ പെങ്കടുത്തു. കെ.പി. അബൂബക്കർ ഹസ്രത്ത്, ചേലക്കുളം മുഹമ്മദ് അബുൽ ബുഷ്റ മൗലവി എന്നിവർ പ്രാർഥനക്ക് നേതൃത്വം നൽകി. എട്ട് മണിയോടെ ചടങ്ങുകൾ അവസാനിച്ചു. പി.ഡി.പി പ്രവർത്തകരും സാമൂഹിക സാംസ്കാരിക രംഗങ്ങളിലുള്ളവരുമായി നൂറുകണക്കിനുപേർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story