Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനാലുമാസത്തിനിടെ 10ഓളം...

നാലുമാസത്തിനിടെ 10ഓളം മാല കവര്‍ച്ച; നഷ്ടമായത് 20 പവനിലേറെ

text_fields
bookmark_border
കിളിമാനൂര്‍: നാലുമാസത്തിനിടെ കിളിമാനൂരില്‍ അരങ്ങേറിയത് 10ഓളം മാലകവര്‍ച്ചകള്‍. ബൈക്കിലത്തെിയ ഹെല്‍മറ്റ്ധാരികളായ യുവാക്കളാണ് എല്ലാസംഭവങ്ങള്‍ക്ക് പിന്നിലും. കിളിമാനൂര്‍ സ്റ്റേഷനുമുന്നിലടക്കം നടന്ന കവര്‍ച്ചകളില്‍ നഷ്ടമായത് 20 പവനിലേറെ. എന്നാല്‍ ഒരു സംഭവത്തിലും പ്രതികളെ പിടികൂടാനോ, തുമ്പുണ്ടാക്കാനോ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ കിളിമാനൂര്‍ പോങ്ങനാട് സ്വദേശിയായ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി, കിലോമീറ്ററുകള്‍ അകലെ റോഡില്‍ ഉപേക്ഷിച്ചവരെക്കുറിച്ചുള്ള അന്വേഷണവും വഴിമുട്ടിയത്രെ. പട്ടാപ്പകല്‍പോലും സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍. കിളിമാനൂര്‍ സ്റ്റേഷനില്‍ പുതിയ എസ്.ഐയും സി.ഐയുമാണെന്നത് അന്വേഷണം നീളാനിടയാക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. ഇക്കഴിഞ്ഞ ഡിസംബറില്‍ ആറാന്താനം പൂപ്പുറം പത്മവിലാസത്തില്‍ ഗീതയുടെ രണ്ടുപവന്‍ മാല ബൈക്കിലത്തെിയ സംഘം കവര്‍ന്നു. ഡിസംബര്‍ ആദ്യവാരം മടവൂര്‍ വേമൂട്ടില്‍പാലത്തിനുസമീപം കാല്‍നടയാത്രക്കാരിയായ വീട്ടമ്മയെ വഴിചോദിക്കാനായി തടഞ്ഞുനിര്‍ത്തിയ സംഘം ഒന്നരപവന്‍െറ മാല കവര്‍ന്നു . ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചാണ് മോഷ്ടാക്കള്‍ എത്തിയത്. ഇതിനും ദിവസങ്ങള്‍ക്കുമുമ്പാണ് കിളിമാനൂര്‍ പുതിയകാവ് അയ്യപ്പന്‍കാവ് നഗറില്‍, സ്കൂളില്‍നിന്ന് മകനൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന അധ്യാപികയുടെ നാലരപ്പവന്‍െറ മാല കവര്‍ന്നത്.കഴിഞ്ഞ ഒക്ടോബര്‍ 31ന് കാരേറ്റ് ക്രിസ്ത്യന്‍പള്ളിക്ക് സമീപം പുളിമാത്ത് നെടുമന്‍കാവ് ശ്രീലക്ഷ്മിയില്‍ ദീപയുടെ മൂന്ന് പവന്‍ മാലയും കവര്‍ന്നു. സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ഇവരെ ബൈക്കിലത്തെിയ സംഘം തള്ളി താഴെയിട്ടശേഷമാണ് കവര്‍ച്ച നടത്തിയത്. പുതിയകാവ്, ഓഡിറ്റോറിയത്തില്‍ വിവാഹം കഴിഞ്ഞുമടങ്ങിയ പോളച്ചിറ സ്വദേശിനി, ദീപയുടെ അഞ്ച് പവന്‍െറ താലിമാലയും കവര്‍ച്ച ചെയ്യപ്പെട്ടു. ഇതിലും അന്വേഷണം എങ്ങുമത്തെിയില്ല. നാലുമാസം മുമ്പ്, കിളിമാനൂര്‍ ബസ്സ്റ്റാന്‍ഡിന് മുന്നില്‍വെച്ച് വീട്ടമ്മയുടെ രണ്ടുപവന്‍മാലയും കവര്‍ച്ച ചെയ്തു. കിളിമാനൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ ഇത്തരത്തില്‍ രണ്ടുകവര്‍ച്ചകളും നടന്നു. കിളിമാനൂര്‍ പോങ്ങനാട് സ്വദേശിയായ യുവാവിനെ കാറില്‍കടത്തികൊണ്ടുപോയ സംഭവത്തിലെ ആറു പ്രതികളില്‍ ഒരാള്‍ ഒഴികെ മറ്റെല്ലാവരും ഒളിവിലാണ്. പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം നല്‍കിയിട്ടും അന്വേഷണം എങ്ങുമത്തെിയില്ല.
Show Full Article
TAGS:LOCAL NEWS 
Next Story