Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോര്‍പറേഷന്‍ :...

കോര്‍പറേഷന്‍ : ‘ഉഴപ്പന്‍’ ഉദ്യോഗസ്ഥര്‍ പണിപറ്റിച്ചു; ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയില്ല

text_fields
bookmark_border
തിരുവനന്തപുരം: മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് സാധാരണക്കാരെ വട്ടം ചുറ്റിക്കുന്ന കോര്‍പറേഷനില്‍ ഉദ്യോഗസ്ഥര്‍ക്കും കിട്ടി പണി. പുതിയ ശമ്പള പരിഷ്കരണ ശിപാര്‍ശയുടെ അടിസ്ഥാനത്തതില്‍ പുതുക്കിയ ശമ്പളം കണക്കുകൂട്ടി സമര്‍പ്പിക്കുന്നതില്‍ കാലതാമസമുണ്ടായതാണ് വിനയായത്. ഇതോടെ കോര്‍പറേഷനില്‍ ശമ്പള വിതരണം മുടങ്ങി. മറ്റ് കോര്‍പറേഷനുകളില്‍ കൃത്യമായി ശമ്പളം വിതരണം ചെയ്തപ്പോഴാണ് തിരുവനന്തപുരം കോര്‍പറേഷനിലെ ചില ഉദ്യോഗസ്ഥരുടെ അലംഭാവം സഹപ്രവര്‍ത്തകര്‍ക്കും വിനയായത്. ഖജനാവ് കാലിയായതിനെ തുടര്‍ന്ന് സി. ജയന്‍ബാബു മേയറായിരിക്കെ ഒരിക്കല്‍ ശമ്പളം മുടങ്ങിയതാണ് സമീപകാലത്തുണ്ടായ സംഭവം. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഓണത്തിന് മുമ്പ് ശമ്പളം വിതരണം ചെയ്തു. എന്നാല്‍, പണമുണ്ടായിരിക്കെതന്നെ യഥാസമയം ബില്‍ എഴുതിനല്‍കാത്തതാണ് ഇപ്പോള്‍ ശമ്പളം മുടങ്ങാന്‍ കാരണം. സാധാരണയായി മാസാദ്യം കൃത്യമായി ശമ്പളം വിതരണം ചെയ്യുകയാണ് കോര്‍പറേഷനിലെ പതിവ്. ശമ്പള പരിഷ്കരണ കമീഷന്‍െറ ശിപാര്‍ശ പ്രകാരം പുതുക്കിയ ശമ്പളം കണക്കാക്കി നേരത്തേ നല്‍കണമെന്ന് കോര്‍പറേഷന്‍ സെക്രട്ടറി അതത് സര്‍ക്കിളുകളിലെ ചുമതലയുള്ള ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാല്‍, ചില സര്‍ക്കിളുകളിലെ ഉദ്യോഗസ്ഥര്‍ ഉഴപ്പി. ചില സര്‍ക്ക്ള്‍ ഓഫിസുകളില്‍നിന്ന് ബുധനാഴ്ച ഉച്ചക്കുശേഷമാണ് ബില്‍ എത്തിച്ചത്. ഇനിയും കണക്ക് സമര്‍പ്പിക്കാത്ത സര്‍ക്ക്ള്‍ ഓഫിസുകളുണ്ടെന്നും പറയപ്പെടുന്നു. ചിലര്‍ കൃത്യമായി കണക്ക് സമര്‍പ്പിച്ചെങ്കിലും ആസ്ഥാന ഓഫിസിലെ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയിട്ടുള്ള കണക്കുമായി ഒത്തുചേര്‍ന്നില്ല. അഞ്ചുകോടിയോളം രൂപയാണ് മാസം ശമ്പള ഇനത്തതില്‍ ഇപ്പോള്‍ കോര്‍പറേഷന് ചെലവാകുന്നത്. എന്തായാലും ബുധനാഴ്ച വൈകീട്ടോടെ ചെക് കൈമാറിയെന്നും വ്യാഴാഴ്ചയോടെ എല്ലാവര്‍ക്കും ശമ്പളം കിട്ടുമെന്നും സെക്രട്ടറി നിസാറുദ്ദീന്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story