Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോടതിനിര്‍ദേശം...

കോടതിനിര്‍ദേശം നടപ്പായില്ല ; അധികാരം ഒഴിയാതെ ഡയറക്ടര്‍

text_fields
bookmark_border
കഴക്കൂട്ടം: ലോകായുക്ത പരാമര്‍ശത്തെതുടര്‍ന്ന് സര്‍ക്കാര്‍ പുറത്താക്കിയ ഡയറക്ടര്‍ കോടതിവിധി എതിരായിട്ടും അധികാരത്തില്‍ തുടരുന്നു. തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരക ഡയറക്ടര്‍ എം.പി. സുഭാഷാണ് തല്‍സ്ഥാനത്ത് തുടരുന്നത്. ഡിസംബര്‍ അഞ്ചിനിറങ്ങിയ ഉത്തരവിലാണ് ലോകായുക്ത നിര്‍ദേശപ്രകാരം ഡയറക്ടറെ നീക്കിയത്. പ്രായപരിധി ലംഘിച്ചും ഡയറക്ടര്‍ സ്ഥാനത്ത് തുടരുന്നതായി ലോകായുക്ത അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. യു.ജി.സി അംഗീകാരമുള്ള ഉദ്യോഗസ്ഥനെ സ്മാരകഡയറക്ടറായി നിയമിക്കണമെന്നും ലോകായുക്ത അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ എം. സന്തോഷ്കുമാറിന് സ്മാരകത്തിന്‍െറ താല്‍ക്കാലിക ചുമതല നല്‍കി. ഇത് ചോദ്യം ചെയ്ത് സുഭാഷ് ഹൈകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഇതിന്മേല്‍ താല്‍ക്കാലിക സ്റ്റേ അനുവദിച്ച ഹൈകോടതി ഡിസംബര്‍ 23ന് സ്റ്റേ നീക്കി. പുറത്തായ ആളെ അധികാരത്തില്‍ തുടരാന്‍ അനുവദിച്ചതിനെതിരെ യുവജനതാദള്‍ ചിറയില്‍കീഴ് മണ്ഡലംകമ്മിറ്റി സ്മാരകത്തിലത്തെി പ്രതിഷേധിച്ചു. സ്ഥലത്തത്തെിയ മംഗലപുരം പൊലീസിനോട് കോടതിവിധി ലംഘിച്ച് സ്ഥാനത്തിരിക്കുന്നയാള്‍ക്കെതിരെ കേസെടുക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, വഴങ്ങാത്ത പൊലീസ് ലോകായുക്ത പരാതിക്കാരന്‍ പ്രദീപ് ദിവാകരന്‍ നല്‍കിയ പരാതിയിന്മേല്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ തയാറായില്ല. സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ സന്തോഷ്കുമാറും അനധികൃതമായി ഡയറക്ടര്‍ സ്ഥാനത്ത് സുഭാഷ് തുടരുന്നുവെന്ന് കാട്ടി മംഗലപുരം പൊലീസില്‍ പരാതി നല്‍കി. ബുധനാഴ്ച സാംസ്കാരികവകുപ്പിനും ഇക്കാര്യം ചൂണ്ടിക്കാട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതായി മാധ്യമത്തോട് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story