Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എസ്.ആര്‍.ടി.സി...

കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ റദ്ദാക്കുന്നു; യാത്രക്കാര്‍ ദുരിതത്തില്‍

text_fields
bookmark_border
നെയ്യാറ്റിന്‍കര: കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ പതിവായി റദ്ദാക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. മികച്ച വരുമാനം ലഭിച്ചിരുന്ന സര്‍വിസുകളാണ് വെട്ടിക്കുറക്കുന്നത്. ദിനംപ്രതി 112 സര്‍വിസ് ഉണ്ടായിരുന്ന നെയ്യാറ്റിന്‍കര ഡിപ്പോയില്‍ ഇപ്പോള്‍ നടത്തുന്നത് 75ല്‍ താഴെ സര്‍വിസുകളാണ്. പല റൂട്ടിലും ആവശ്യത്തിന് ബസില്ലാത്തത് വിദ്യാര്‍ഥികളെയടക്കം വലക്കുമ്പോഴും അധികൃതര്‍ മൗനത്തിലാണ്. വിവിധ കാരണങ്ങള്‍ പറഞ്ഞാണ് എല്ലാ ദിവസവും ഷെഡ്യൂളുകള്‍ റദ്ദാക്കുന്നത്. അതേസമയം കെ.എസ്.ആര്‍.ടി.സി ചീഫ് ഓഫിസില്‍ നിന്ന് നെയ്യാറ്റിന്‍കര ഡിപ്പോയോടുള്ള അവഗണനയും സര്‍വിസുകള്‍ കാര്യക്ഷമമായി നടത്തുന്നതിനെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടെ പിന്‍വലിച്ച12 ബസുകള്‍ക്ക് പകരം പുതിയത് ഇനിയും നല്‍കിയിട്ടില്ല. ബസുകളുടെ കുറവുമൂലം മാത്രം 30ലേറെ സര്‍വീസുകളാണ് പ്രതിദിനം വെട്ടിക്കുറക്കുന്നത്. നിരവധി ബസുകള്‍ വിവിധ തകരാറുകള്‍മൂലം കട്ടപ്പുറത്താണ്. ഇവ അറ്റകുറ്റപണി നടത്തി യഥാസമയം നിരത്തിലിറക്കാനും നടപടിയുണ്ടാവുന്നില്ല. സര്‍വിസുകള്‍ മുടങ്ങുന്നതുമൂലം നെയ്യാറ്റിന്‍കര മേഖലയില്‍ കെ.എസ്.ആര്‍.ടി.സിക്ക് ദിനംപ്രതി ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാവുന്നത്. ദേശസാല്‍കൃത റൂട്ടില്‍പെടുന്ന നെയ്യാറ്റിന്‍കര താലൂക്കിലെ ജനങ്ങളുടെ പ്രധാന ആശ്രയം കെ.എസ്.ആര്‍.ടി.സി ബസുകളാണ്. ദേശീയപാതയിലൊഴികെ മറ്റ് റൂട്ടുകളിലൊന്നും ആവശ്യത്തിന് സര്‍വിസുകളില്ല. ഇതുമൂലം ബസുകളില്‍ ഇരട്ടിയിലേറെ യാത്രക്കാരെ കുത്തിനിറച്ചാണ് യാത്ര. യാത്രാമധ്യേ ബസ് തകരാറിലാവുന്നതും പതിവാണ്.
Show Full Article
TAGS:LOCAL NEWS 
Next Story