Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാറശ്ശാലയില്‍ കഞ്ചാവ്...

പാറശ്ശാലയില്‍ കഞ്ചാവ് വില്‍പന വ്യാപകം

text_fields
bookmark_border
പാറശ്ശാല: പ്രദേശത്ത് കഞ്ചാവ്വില്‍പന വ്യാപകമായിട്ടും അധികൃതര്‍ക്ക് നിസ്സംഗത. പൊലീസ് സ്റ്റേഷന് വിളിപ്പാടകലെ ബ്ളോക് ഓഫിസിന്‍െറ മുന്നിലൂടെയുള്ള റോഡ് വക്കിലും ചിലവീടുകളിലും കടകളിലും ഇലങ്കം റോഡിലും രാപകല്‍ ഭേദമില്ലാതെ വില്‍പന സജീവമാണ്. കോളജ് വിദ്യാര്‍ഥികള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍, സ്കൂള്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവരാണ് സ്ഥിരം ഉപഭോക്താക്കള്‍. ബ്ളോക് ഓഫിസിന് മുന്നിലൂടെ റെയില്‍വേ സ്റ്റേഷനില്‍ പോകുന്ന റോഡില്‍ പരസ്യമായി കഞ്ചാവ്വില്‍പന നടക്കുന്നുണ്ട്. വര്‍ഷങ്ങളായി തുടരുന്ന കഞ്ചാവ്വില്‍പനയെക്കുറിച്ച് അടുത്തകാലത്ത് മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും എങ്ങുമത്തെിയില്ല. ഇടുക്കിയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ട്രെയിന്‍ മാര്‍ഗം പാറശ്ശാല റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന കഞ്ചാവ് സ്റ്റേഷന്‍ പരിസരത്തെ ചില വീടുകളില്‍ എത്തിച്ച് മൊത്തമായും ചില്ലറയായും വില്‍ക്കുകയാണ് പതിവ്. സ്കൂള്‍ കുട്ടികള്‍ മുതല്‍ പ്രായമായ സ്ത്രീകളടക്കം കച്ചവടരംഗത്തുണ്ട്. പൊതികളില്‍ കഞ്ചാവ് കൊണ്ടുപോയാല്‍ പിടിക്കപ്പെടുമെന്ന് ഭയന്ന് പാത്രങ്ങളിലും ഓഫിസ് ബാഗുകളിലുമാണ് കഞ്ചാവ് മൊത്തമായി ഏജന്‍റുമാര്‍ക്ക് എത്തിക്കുന്നത്. ജില്ലയില്‍ ഇത്രയധികം കഞ്ചാവ് വില്‍പന വന്‍തോതില്‍ നടക്കുന്ന സ്ഥലം വേറെയില്ളെന്ന് പൊലീസുകാര്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നു. പ്രദേശത്തെ രണ്ട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് കൈമാറാനത്തെുന്ന സ്ത്രീകളാണെന്നും സൂചനയുണ്ട്. സ്കൂളുകളില്‍ കുട്ടികളെ അയക്കാന്‍ രക്ഷാകര്‍ത്താക്കള്‍ മടിക്കുന്ന അവസ്ഥയുമുണ്ട്. പാറശ്ശാലയില്‍ കഞ്ചാവ് ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അടിയന്തരമായി അധികൃതര്‍ ഇടപെട്ട് വില്‍പനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story