Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആംബുലന്‍സ്...

ആംബുലന്‍സ് സര്‍വിസുമായി ഡി.വൈ.എഫ്.ഐ

text_fields
bookmark_border
കിളിമാനൂര്‍: കാരുണ്യത്തിന്‍ കൈത്താങ്ങാകാന്‍ ആംബുലന്‍സ് സര്‍വിസുമായി ഡി.വൈ.എഫ്.ഐ തൊളിക്കുഴി യൂനിറ്റ് കമ്മിറ്റി രംഗത്ത്. ബുധനാഴ്ച വൈകീട്ട് നാലിന് തൊളിക്കുഴി ജങ്ഷനില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആംബുലന്‍സ് ഫ്ളാഗ് ഓഫ് ചെയ്യും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് സൗജന്യനിരക്കിലുമാകും 24 മണിക്കൂര്‍ ആംബുലന്‍സ് സര്‍വിസ് ലഭ്യമാക്കുക. ഒപ്പം മരണാന്തരചടങ്ങുകള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും ആവശ്യമായ ടാര്‍പോളിന്‍, ട്യൂബ്ലൈറ്റ്, കസേരകള്‍ തുടങ്ങിയവ സൗജന്യമായി നല്‍കുന്ന പദ്ധതിക്കും തുടക്കം കുറിക്കും. യൂനിറ്റ് അംഗങ്ങളുടെയും പ്രദേശവാസികളുടെയും പ്രവാസികളുടെയും സഹായത്തോടെ അഞ്ചുലക്ഷം രൂപക്കാണ് ആംബുലന്‍സ്് വാങ്ങിയത്. ജില്ലയില്‍ മുഴുവന്‍ സര്‍വിസ് വ്യാപിപ്പിക്കാനും യൂനിറ്റിന് പദ്ധതിയുണ്ട്. സഹായത്തിനായി 9895 204 108 എന്ന ഫോണ്‍ നമ്പറില്‍ വിളിക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story