Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകരള്‍ മാറ്റിവെക്കല്‍...

കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് മെഡിക്കല്‍ കോളജില്‍ സംവിധാനമൊരുങ്ങി

text_fields
bookmark_border
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ആവശ്യമായ എല്ലാവിധ അത്യാധുനിക സംവിധാനങ്ങളും സജ്ജീകരിച്ചതായി അധികൃതര്‍ അറിയിച്ചു. 20 മുതല്‍ 30 ലക്ഷം രൂപവരെ ചെലവുവരുന്ന കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയ സര്‍ക്കാര്‍ മേഖലയില്‍ക്കൂടി പ്രാവര്‍ത്തികമാകുന്നതോടെ സാധാരണക്കാരന് താങ്ങാവുന്ന നിരക്കില്‍ ചികിത്സ ലഭ്യമാകും. മസ്തിഷ്കമരണം സംഭവിച്ചയാളുടെ കരളാണ് അനുയോജ്യമായ രോഗികള്‍ക്കായി നല്‍കുക. സസൂക്ഷ്മം ചെയ്യേണ്ട ഈ ശസ്ത്രക്രിയക്ക് മൂന്നര കോടി രൂപ മുടക്കി 21 ഉപകരണങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ശസ്ത്രക്രിയക്ക് ശേഷവും രോഗിക്ക് തീവ്രപരിചരണം ആവശ്യമാണ്. ഇത് മുന്നില്‍കണ്ടാണ് അത്യാധുനിക സംവിധാനത്തോടെ 27 ലക്ഷം രൂപ മുടക്കി ഐ.സി.യു സജ്ജമാക്കിയിരിക്കുന്നത്. ഇതോടൊപ്പം 11 ലക്ഷം രൂപ വീതം വിലയുള്ള, രോഗികള്‍ക്കാവശ്യമായ മരുന്നുകളടങ്ങിയ ലിവര്‍ ട്രാന്‍സ്പ്ളാന്‍േറഷന്‍ കിറ്റുകളും ഒരുക്കിയിട്ടുണ്ട്. അവയവം സ്വീകര്‍ത്താവില്‍ ചേരുമോയെന്ന് പരിശോധിച്ചുറപ്പിക്കുന്നതിനുള്ള എച്ച്.എല്‍.എ ലാബാണ് മെഡിക്കല്‍ കോളജിലെ മറ്റൊരു സംരംഭം. കേരളത്തിലെ ചുരുക്കം ചില സ്വകാര്യ ആശുപത്രികളില്‍ മാത്രമേ ഇത്തരം ലാബ് ഉള്ളൂ. സര്‍ക്കാറാശുപത്രിയില്‍ ആദ്യമായാണ് ഇത്തരമൊരു ലാബ് വരുന്നത്. 70 ലക്ഷത്തോളം രൂപ മുടക്കിയാണ് എച്ച്.എല്‍.എ ലാബ് ഒരുക്കിയിരിക്കുന്നത്. ഇത് പ്രവര്‍ത്തനക്ഷമമാകുന്നതോടെ അവയവമാറ്റത്തിനായി കാത്തിരിക്കുന്ന രോഗികള്‍ക്ക് തുച്ഛമായ ചെലവില്‍ ക്രോസ്മാച്ചിങ് നടത്താനാവും.
Show Full Article
TAGS:LOCAL NEWS 
Next Story