Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎയര്‍ ഇന്ത്യ...

എയര്‍ ഇന്ത്യ സാറ്റ്സിലെ തൊഴിലാളികള്‍ പണിമുടക്കി

text_fields
bookmark_border
തിരുവനന്തപുരം: പുതിയ ഷിഫ്റ്റ് രീതി എര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എയര്‍ഇന്ത്യ സാറ്റ്സിലെ തൊഴിലാളികള്‍ പണിമുടക്കി. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് മേഖലയിലെ തൊഴിലാളികളാണ് പണിമുടക്കിയത്. വിമാനത്താവളത്തില്‍ എത്തുന്ന എയര്‍ ഇന്ത്യ, എയര്‍ഇന്ത്യ എക്സ്പ്രസ്, എമിറേറ്റ്സ്, ഖത്തര്‍ എയര്‍വേയ്സ്, ഇത്തിഹാദ്, കുവൈത്ത് എയര്‍വേയ്സ്, സില്‍ക്ക് എയര്‍വേയ്സ്, എയര്‍ലങ്ക വിമാനങ്ങളുടെ എയര്‍ക്രാഫ്റ്റ് ക്ളീനിങ്, ലോഡിങ്, വീല്‍ചെയര്‍ സഹായം, എന്‍ജിനീയറിങ് സെക്ഷന്‍ എന്നിവ കൈകാര്യംചെയ്യുന്നത് എയര്‍ ഇന്ത്യയുടെയും സിംഗപ്പൂര്‍ കമ്പനിയുടെയും സംയുക്തസംരംഭമായ സാറ്റ്സാണ്. ഇതില്‍ പ്രവര്‍ത്തിക്കുന്ന 300ഓളം തൊഴിലാളികളാണ് തിങ്കളാഴ്ച രാവിലെ മുതല്‍ പണിമുടക്കി വിമാനത്താവളത്തിനുമുന്നില്‍ പ്രതിഷേധം ആരംഭിച്ചത്. നിലവില്‍ രാവിലെ ആറുമുതല്‍ രണ്ടുവരെയും രണ്ടുമുതല്‍ 10 വരെയും 10 മുതല്‍ ആറുവരെയും ഉണ്ടായിരുന്ന ഷിഫ്റ്റുകള്‍ രാവിലെ 10മുതല്‍ എഴുവരെയും മൂന്നുമുതല്‍ രാത്രി ഒന്നുവരെയും ഒന്നുമുതല്‍ രാവിലെ 11വരെയുമാക്കി മാറ്റിയതിനെതിരെയാണ് തൊഴിലാളികള്‍ രംഗത്തിറങ്ങിയത്. മാനേജ്മെന്‍റ് പുറത്തുനിന്നുള്ളവരെ കൊണ്ടുവന്ന് ഗ്രൗണ്ട് ഹാന്‍ഡ്ലിങ് തൊഴിലുകള്‍ എടുപ്പിച്ചതിലും തൊഴിലാളികള്‍ പ്രതിഷേധത്തിലാണ്. പൊലീസ് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ അതീവസുരക്ഷാപരിഗണനയിലുള്ള വിമാനത്താവളത്തിലെ റണ്‍വേയില്‍ തൊഴിലെടുക്കാന്‍ അനുവദിച്ചതിനെതിരെ വിമാനത്താവള അധികൃതര്‍ക്കും പൊലീസിനും തൊഴിലാളികള്‍ പരാതി നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story