Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആര്‍. ക്രിസ്തുദാസന്‍...

ആര്‍. ക്രിസ്തുദാസന്‍ ഇനി സഹായമെത്രാന്‍

text_fields
bookmark_border
തിരുവനന്തപുരം: ലത്തീന്‍ അതിരൂപത സഹായമെത്രാനായി ആര്‍. ക്രിസ്തുദാസന്‍ നിയമിതനായി. ഞായറാഴ്ച വൈകീട്ട് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തില്‍ നടന്ന മെത്രാഭിഷേക ചടങ്ങുകള്‍ക്ക് തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത സൂസപാക്യം മുഖ്യകാര്‍മികത്വം വഹിച്ചു. കൊല്ലം രൂപത അധ്യക്ഷന്‍ ബിഷപ് സ്റ്റാന്‍ലി റോമന്‍, നെയ്യറ്റിന്‍കര രൂപത അധ്യക്ഷന്‍ ബിഷപ് വിന്‍സെന്‍റ് സാമുവല്‍ എന്നിവര്‍ സഹകാര്‍മികരായി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വചന സന്ദശേം നല്‍കി. വരാപ്പുഴ അതിരൂപത അധ്യക്ഷന്‍ ആര്‍ച് ബിഷപ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, തിരുവനന്തപുരം മേജര്‍ അതിരൂപത സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ് എന്നിവര്‍ അനുമോദന സന്ദേശം നല്‍കി. മന്ത്രി വി.എസ്. ശിവകുമാര്‍, ശശിതരൂര്‍ എം.പി, എം.എല്‍.എ മാരായ എം.എ. വാഹിദ്, ജമീല പ്രകാശം തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story