Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതൃശൂരിലേക്ക്...

തൃശൂരിലേക്ക് കടത്തുകയായിരുന്ന 10 ബാരല്‍ മണ്ണെണ്ണ പിടികൂടി

text_fields
bookmark_border
വര്‍ക്കല: കരിഞ്ചന്തയില്‍ വില്‍ക്കുന്നതിന് ലോറിയില്‍ കടത്തുകയായിരുന്ന പത്ത് ബാരല്‍ മണ്ണെണ്ണ പൊലീസ് പിടിച്ചെടുത്തു. മിനി ലോറിയും കസ്റ്റഡിയിലെടുത്തു. ലോറി ഡ്രൈവര്‍ അറസ്റ്റില്‍. അഞ്ചുതെങ്ങ് മേഖലയില്‍നിന്ന് അനധികൃതമായി ശേഖരിച്ച മണ്ണെണ്ണയാണ് തൃശൂരിലേക്ക് കടത്താന്‍ ശ്രമിച്ചത്. അഞ്ചുതെങ്ങ്, കടയ്ക്കാവൂര്‍ മേഖലകളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യേണ്ടിയിരുന്ന മണ്ണെണ്ണയാണിത്. ഫിഷറീസ് വകുപ്പിന്‍െറ വിതരണ കേന്ദ്രങ്ങളില്‍നിന്നാണ് അധികൃതരുടെ ഒത്താശയോടെ തീവെട്ടിക്കൊള്ള നടന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് സബ്സിഡി നിരക്കില്‍ വിതരണം ചെയ്യാനുള്ളതാണിത്. ഒരു ലക്ഷത്തോളം രൂപ വിലയുള്ളതാണ് മണ്ണെണ്ണ. വര്‍ക്കല സി.ഐക്ക് ലഭിച്ച രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ എസ്.ഐയും സംഘവും പുത്തന്‍ചന്ത ഭാഗത്തുവെച്ചാണ് ലോറി കസ്റ്റഡിയിലെടുത്തത്. തൃശൂര്‍, മാടക്കത്തറ, ചല്ലിപ്പാടം, ചിറ്റഴികം വീട്ടില്‍ ഗോപാലകൃഷ്ണന്‍ (51) ആയിരുന്നു ലോറി ഓടിച്ചിരുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചോദ്യം ചെയ്യലില്‍ തൃശൂര്‍ സ്വദേശിയായ ജോയിയും കൂട്ടാളിയുമാണ് കടത്തിന് പിന്നിലെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അഞ്ചുതെങ്ങിലും പരിസരങ്ങളിലും പെര്‍മിറ്റടിസ്ഥാനത്തിലുള്ള മണ്ണെണ്ണ തങ്ങള്‍ക്ക് ലഭിക്കുന്നില്ളെന്ന് ഏറെക്കാലമായി മത്സ്യത്തൊഴിലാളികള്‍ പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍, സമര്‍ഥമായി മണ്ണെണ്ണ കടത്ത് നടത്തിവന്നിരുന്നത് ഇതാദ്യമായാണ് പിടിക്കപ്പെടുന്നത്. ലോറിയും 2200 ലിറ്റര്‍ മണ്ണെണ്ണയടങ്ങിയ ബാരലുകളും തിങ്കളാഴ്ച ജില്ലാ കലക്ടര്‍ക്ക് കൈമാറുമെന്ന് പൊലീസ് പറഞ്ഞു. വര്‍ക്കല എസ്.ഐ കെ. ഷിജി, പൊലീസുകാരായ ഹരി, മുരളീധരന്‍പിള്ള, പ്രസേനന്‍ എന്നിവര്‍ ചേര്‍ന്നാണ് മണ്ണെണ്ണക്കടത്ത് പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story