Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right‘ഇന്‍റഗ്രേറ്റഡ്...

‘ഇന്‍റഗ്രേറ്റഡ് ടെര്‍മിനല്‍’ പദ്ധതി അവതാളത്തില്‍

text_fields
bookmark_border
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവള വികസനത്തിനുള്ള സ്ഥലമെടുപ്പ് വൈകുന്നു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്‍െറ രണ്ടാംഘട്ട വികസനത്തിന് സര്‍ക്കാര്‍ എറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന സ്ഥലമെടുപ്പാണ് അനിശ്ചിതത്വത്തിലായത്. ഇതോടെ ആഭ്യന്തര-അന്താരാഷ്ട്ര ടെര്‍മിനല്‍ എന്ന ‘ഇന്‍റഗ്രേറ്റഡ് ടെര്‍മിനല്‍’ പദ്ധതി അവതാളത്തിലായി. രണ്ടാംഘട്ട വികസനത്തിന് 82 ഏക്കര്‍ എയര്‍പോര്‍ട്ട് അധികൃതര്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. 2012 ഡിസംബര്‍ 24ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുകയും സ്ഥലം നല്‍കാന്‍ സംസ്ഥാനം തയാറാണെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ 20 ഏക്കറും ബാക്കി ഘട്ടംഘട്ടമായും നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ച് സര്‍വേയടക്കമുള്ള നടപടി പൂര്‍ത്തിയാക്കുകയും 200 കോടി വകയിരുത്തുകയും ചെയ്തു. എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല. ചാക്ക ഭാഗത്ത് 100 കോടിയിലധികം ചെലവഴിച്ചാണ് 38 ഏക്കറില്‍ അന്താരാഷ്ട്ര ടെര്‍മിനല്‍ നിര്‍മിച്ചത്. ഇതില്‍ ആദ്യം ആഭ്യന്തര ടെര്‍മിനല്‍ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍,സാങ്കേതിക കാരണങ്ങളാല്‍ തീരുമാനം മാറ്റി. രണ്ടു ടെര്‍മിനലുകള്‍ യാത്രക്കാര്‍ക്കും വിമാന ഏജന്‍സികള്‍ക്കും ഒരു പോലെ ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് വീണ്ടും ഒന്നാക്കാന്‍ നിര്‍ദേശം വരുന്നത്. സ്ഥലം ഏറ്റെടുക്കാന്‍ ശ്രമം തുടങ്ങിയതോടെ എതിര്‍പ്പുകളുമായി പ്രദേശവാസികള്‍ രംഗത്തിറങ്ങുകയായിരുന്നു. ഇതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതര്‍ ശംഖുംമുഖത്തുനിന്ന് എയര്‍ഇന്ത്യയുടെ ആഭ്യന്തര സര്‍വിസുകള്‍ പതിയെ രാജ്യാന്തര ടെര്‍മിനലില്‍ എത്തിക്കാന്‍ തുടങ്ങി. സൗകര്യം കുറഞ്ഞ രാജ്യാന്തര ടെര്‍മിനലില്‍ ആഭ്യന്തര സര്‍വിസുകള്‍ കൂടി എത്തിയതോടെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ടായി. മറ്റ് ആഭ്യന്തര എയര്‍ലൈനുകളെ ആശ്രയിക്കുന്ന യാത്രക്കാര്‍ രാജ്യാന്തര ടെര്‍മിനലില്‍ ഇറങ്ങിയശേഷം നാലര കിലോമീറ്റര്‍ സഞ്ചരിച്ചുവേണം ശംഖുംമുഖത്തെ ആഭ്യന്തര വിമാനത്താവളത്തിലത്തൊന്‍. ആദ്യഘട്ട വികസനത്തിന് സ്ഥലം ഏറ്റെടുത്തപ്പോള്‍ കുടിയൊഴിപ്പിച്ചവര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പലതും ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇതാണ് രണ്ടാംഘട്ട സ്ഥലമെടുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തുവരാന്‍ കാരണം. ആദ്യഘട്ട വികസനത്തിന് ഏറ്റെടുത്ത സ്ഥലം ബാക്കി കിടക്കവെയാണ് ജനവാസമേഖലയില്‍ വീണ്ടും സ്ഥലം ഏറ്റെടുക്കാനുള്ള തീരുമാനമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
Show Full Article
TAGS:
Next Story