Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വകാര്യ മരുന്ന് ...

സ്വകാര്യ മരുന്ന് ഗോഡൗണില്‍ തീപിടിത്തം

text_fields
bookmark_border
പേരൂര്‍ക്കട: സ്വകാര്യ മരുന്ന് ഗോഡൗണില്‍ തീപിടിത്തം. മുട്ടട കുറവന്‍കോണത്ത് സമീപം പ്രവര്‍ത്തിക്കുന്ന ആര്‍ദ്ര ഫാര്‍മസ്യൂട്ടിക്കല്‍സിന്‍െറ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. അജയകുമാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. മരുന്നുകള്‍ സൂക്ഷിക്കുന്നതിന് ഗ്രീന്‍വാലി ഹൗസില്‍ സ്ഥാപിച്ചിട്ടുള്ള ഗോഡൗണാണിത്. മൂന്ന് നിലകളിലായി പ്രവര്‍ത്തിക്കുന്ന ഗോഡൗണിന്‍െറ രണ്ടാം നിലയിലാണ് അഗ്നിബാധയുണ്ടായത്. രണ്ട് മുറികളില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ ഭൂരിഭാഗവും കത്തി നശിക്കുകയോ ഉപയോഗശൂന്യമാകുകയോ ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ നാലോടെ സമീപവാസികളാണ് തീപിടിച്ച വിവരം പുറത്തറിയിച്ചത്. തീ പടരുന്നത് കണ്ട അയല്‍വാസികളില്‍ ചിലര്‍ വിവരം ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വിസസ് അധികൃതരെ അറിയിക്കുകയായിരുന്നു. ചെങ്കല്‍ചൂള ഫയര്‍സ്റ്റേഷന്‍ ഓഫിസര്‍ സൂരജിന്‍െറ നേതൃത്വത്തില്‍ സ്ഥലത്തത്തെിയ ഫയര്‍ഫോഴ്സ് സംഘം തീ കെടുത്തി. മരുന്നുകള്‍ സൂക്ഷിക്കുന്നതിന് ഉപയോഗിച്ചിരുന്ന റഫ്രിജറേറ്ററില്‍ നിന്നാണ് അഗ്നിബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. റഫ്രിജറേറ്ററിലെ കംപ്രസറില്‍ നിന്ന് പുറന്തള്ളപ്പെടുന്ന ചൂടേറ്റ് സമീപത്തിട്ടിരുന്ന മരുന്ന് കവറുകള്‍ക്ക് തീ പിടിച്ചതാണ് അഗ്നിബാധക്ക് കാരണമെന്നാണ് സൂചന.
Show Full Article
TAGS:
Next Story