Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്കൂള്‍ കെട്ടിടം...

സ്കൂള്‍ കെട്ടിടം തകര്‍ന്ന സംഭവം: പുറത്തുവന്നത് അഴിമതിയും അനാസ്ഥയും

text_fields
bookmark_border
തിരുവനന്തപുരം: മുട്ടത്തറ പൊന്നറ യു.പി.എസില്‍ സ്കൂള്‍ കെട്ടിടം തകരാനിടയായ സംഭവത്തില്‍ പ്രതിഷേധം ശക്തം. കുട്ടികളുടെ ഭാഗ്യം കൊണ്ട് മാത്രം വലിയ ദുരന്തമാണ് ഒഴിവായതെങ്കിലും അപകടം സൂചന നല്‍കുന്നത് നഗരസഭയുടെ അഴിമതിയിലേക്കും ഉദ്യോഗസ്ഥരുടെ അനാസ്ഥയിലേക്കുമാണ്. 25 ലക്ഷത്തോളം രൂപ ചെലവില്‍ നിര്‍മിച്ചതും എട്ട് വര്‍ഷം മാത്രം പഴക്കമുള്ളതുമായ കെട്ടിടത്തിന്‍െറ ഒരു ഭാഗം ബുധനാഴ്ചയാണ് തകര്‍ന്നുവീണത്. ആവശ്യത്തിന് സിമന്‍േറാ കമ്പിയോ ഉപയോഗിച്ചിട്ടില്ളെന്നും തൂണുകള്‍ക്ക് ബലക്ഷയം ഉണ്ടായിരുന്നതായും തകര്‍ന്ന ഭാഗങ്ങള്‍ വ്യക്തമാക്കുന്നു. അടുത്തിടെ തൂണുകളില്‍ വിള്ളല്‍ കണ്ടത്തെിയിരുന്നു. സ്കൂള്‍ അധികൃതര്‍ വിവരം അറിയിച്ചെങ്കിലും സംഭവം നിസ്സാരമായാണ് ഉദ്യോഗസ്ഥര്‍ കണ്ടതെന്ന ആരോപണമുണ്ട്. എല്‍.കെ.ജി, യു.കെ.ജി ക്ളാസുകള്‍ കൂടാതെ അടുക്കളയും ഡൈനിങ് ഹാളും ഇവിടെയായിരുന്നു. ഇത്രയും ബലക്ഷയം നിലനിന്ന കെട്ടിടത്തിനുമുകളില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കാന്‍ ആര് അനുമതി നല്‍കി എന്നത് മന്ത്രിയെ പോലും ഞെട്ടിച്ചു. മന്ത്രി വി.എസ്. ശിവകുമാറിന്‍െറ ഫണ്ടില്‍നിന്ന് 48 ലക്ഷം രൂപ ചെലവിലാണ് സ്റ്റേഡിയം നിര്‍മിക്കാന്‍ പദ്ധതിയിട്ടത്. സംഭവം അന്വേഷിക്കാന്‍ നഗരസഭ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു. നഗരസഭാ ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച സ്ഥലത്തത്തെി പരിശോധന നടത്തി. മേയര്‍ കെ.ചന്ദ്രികയും എത്തിയിരുന്നു. എന്നാല്‍ നഗരസഭയുടെ നീക്കം കുറ്റക്കാരെ രക്ഷിക്കാനാണെന്നും അഴിമതി കണ്ടത്തൊന്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും നാട്ടുകാരും ആവശ്യപ്പെട്ടു. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കുമെന്ന് സൂചനയുണ്ട്. കെട്ടിടം പൂര്‍ണമായും പൊളിച്ചുനീക്കും.
Show Full Article
TAGS:
Next Story