Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവായനശാല...

വായനശാല പുനരുജ്ജീവിപ്പിക്കാന്‍ വിദ്യാര്‍ഥി കൂട്ടായ്മ

text_fields
bookmark_border
ആറ്റിങ്ങല്‍: പ്രവര്‍ത്തനം നിലച്ച് നാശോന്മുഖമായ വായനശാലയെ പുനരുജ്ജീവിപ്പിക്കാനും സമൂഹത്തില്‍ വായനയുടെ മഹത്വം ബോധ്യപ്പെടുത്താനും മാതൃകയൊരുക്കി അവനവഞ്ചേരി ഗവ. ഹൈസ്കൂള്‍. അവനവഞ്ചേരി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കലാകൈരളി ഗ്രന്ഥശാലക്കുവേണ്ട വര്‍ത്തമാനപത്രങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ മുന്നോട്ടുവന്നതു വഴി സാക്ഷരതാദിനത്തില്‍ വായനയുടെ പ്രാധാന്യം പൊതു ജനങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു കുട്ടികള്‍. മാധ്യമം ഉള്‍പ്പെടെയുള്ള കേരളത്തിലെ പ്രമുഖ വര്‍ത്തമാനപത്രങ്ങള്‍ വിവിധ വ്യക്തികളും സ്ഥാപനങ്ങളും മുന്‍കൈയെടുത്ത് സ്കൂളില്‍ കുട്ടികള്‍ക്കായി എത്തുന്നുണ്ട്. ഇവ സമൂഹത്തിനുകൂടി ഉപകാരപ്രദമാക്കുന്നതിനുവേണ്ട പ്രവര്‍ത്തനത്തിനാണ് സാക്ഷരതാദിനത്തില്‍ തുടക്കം കുറിച്ചത്. ഈ പത്രങ്ങളുടെ ഓരോ കോപ്പി വീതം ക്ളാസ് മുറിയിലെ വായനക്കുശേഷം കലാകൈരളി ഗ്രന്ഥശാലയിലെ വായനക്കാര്‍ക്കായി എത്തിക്കുന്നതാണ് പദ്ധതി. വര്‍ത്തമാനപത്രങ്ങളുടെ കോപ്പി ഗ്രന്ഥശാലാ പ്രതിനിധിക്ക് കുട്ടികള്‍ കൈമാറി. അവനവഞ്ചേരി ഗവ. ഹൈസ്കൂള്‍ സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ് പ്രോജക്ടിന്‍െറ നേതൃത്വത്തിലായിരുന്നു പരിപാടി.
Show Full Article
TAGS:
Next Story