Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവണ്ടൂരില്‍ രണ്ടര...

വണ്ടൂരില്‍ രണ്ടര കോടിയുടെ ഭരണാനുമതി

text_fields
bookmark_border
വണ്ടൂര്‍: പൊതുമരാമത്ത് വകുപ്പിന്‍െറ ഒറ്റത്തവണ പദ്ധതിയിലുള്‍പ്പെടുത്തി വണ്ടൂര്‍ മണ്ഡലത്തിലെ 15 റോഡുകള്‍ക്ക് രണ്ടരക്കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി എ.പി. അനില്‍കുമാര്‍ അറിയിച്ചു. നടുവത്ത്-പൊട്ടാലുങ്ങല്‍-കാരാട് റോഡ്, തുവ്വൂര്‍ പഞ്ചായത്തിലെ വെള്ളേട്ടുപാറ-വിലങ്ങംപൊയില്‍ റോഡ്, ചോക്കാട് പഞ്ചായത്തിലെ നീലാമ്പ്രപടി-പൂക്കോടംമുണ്ട റോഡ്, മേലെമുണ്ട-അണ്ടിക്കുന്ന്-പരുത്തിപറ്റ റോഡ് കാളികാവ് പഞ്ചായത്തിലെ വേങ്ങപറ്റ-ചെറുകുത്ത് റോഡ് എന്നിവക്ക് 25 ലക്ഷം രൂപ വീതവും കാളികാവ് പഞ്ചായത്തിലെ ആമപ്പൊയില്‍-വെള്ളംചാട്ടുകല്ല് റോഡ്, ചോക്കാട് പഞ്ചായത്തിലെ പി.എച്ച്.സി- ടി.കെ കോളനി റോഡ്, പുല്ലങ്കോട്-കരിഞ്ചീരി റോഡ് എന്നിവക്ക് 15 ലക്ഷം രൂപ വീതവും വണ്ടൂര്‍ പഞ്ചായത്തിലെ പൂക്കുളം-കാപ്പിച്ചാല്‍ റോഡ്, പടിഞ്ഞാറെ മടശ്ശേരി-അങ്കണവാടി-റെയില്‍വേ റോഡ്, പള്ളിപടി-കാരപ്പുറത്ത്പടി റോഡ്, കാളികാവ് പഞ്ചായത്തിലെ ട്രാന്‍സ്ഫോര്‍മര്‍-ഏത്ത്കല്ല് റോഡ്, ചോക്കാട് പഞ്ചായത്തിലെ ചേനപ്പടി-ഞാറക്കാടന്‍ റോഡ് എന്നിവക്ക് 10 ലക്ഷം രൂപ വീതവുമാണ് അനുവദിച്ചത്. സാമ്പ്രിക്കല്ല്-കോവിലകംകുന്ന് റോഡിന് അഞ്ചുലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
Show Full Article
TAGS:
Next Story