Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാട്ടുപന്നിയെ...

കാട്ടുപന്നിയെ വേട്ടയാടി മാംസം കടത്തുന്ന സംഘം സജീവം

text_fields
bookmark_border
പാലോട് : പാലോട് റെയ്ഞ്ചിന്‍െറ പരിധിയില്‍വരുന്ന ചൂടല്, മീന്മുട്ടി എന്നിവിടങ്ങളില്‍നിന്ന് കാട്ടുപന്നിയെ വേട്ടയാടി നഗരങ്ങളിടേക്ക് മാംസം കടത്തുന്നസംഘം സജീവമാകുന്നു. ഞായറാഴ്ചകളില്‍ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് പാണ്ഡ്യന്‍പാറയില്‍നിന്ന് ജീപ്പ്, കാര്‍ എന്നിവയില്‍ പന്നിയെ അരുവിക്കരക്ക് അടുത്തുള്ള കളത്തറയിലെ കേന്ദ്രത്തില്‍ എത്തിക്കുന്നത്. ആളൊഴിഞ്ഞ വീട്ടില്‍ എത്തിക്കുന്ന പന്നിയെ ഇവിടെയിട്ട് വെട്ടി മാംസമാക്കിയാണ് വില്‍പന. നഗരത്തിലെ ചില ഹോട്ടലുകളില്‍ ഇങ്ങനെ എല്ലാ ഞായറാഴ്ചയും പന്നിയിറച്ചി സുലഭമായി കിട്ടുന്നുണ്ട്. പാലോട്ടെ വി.ബി.ഐയുടെ പരിസരം, ഇതിന് സമീപത്തെ വാമനപുരം ആറിന്‍െറ കരകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് സംഘം പന്നിയെ പിടികൂടുന്നത്. പടക്കംവെച്ചും ഷോക്കടിപ്പിച്ചുമാണ് പന്നിയെ പിടിക്കുന്നത്. പിടിക്കുന്ന പന്നിയെ ഇവിടെനിന്ന് പാണ്ഡ്യന്‍പാറയില്‍ എത്തിക്കുന്നു. ഇവിടെ നിന്നാണ് വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുപോകുന്നത്. ഞായറാഴ്ചകളില്‍ പുലര്‍ച്ചയോടെ തന്നെ ഇവിടെ സാധാരണ അമ്പതിലധികം വാഹനങ്ങള്‍ വനഭൂമി കൈയേറി പാര്‍ക്ക് ചെയ്യാറുണ്ട്. സമീപത്തെ വൈദ്യനെ കാണാനാണ് ഈ വാഹനങ്ങളെല്ലാം എത്തുന്നത്. അനധികൃതമായ ഈ വാഹനപാര്‍ക്കിങ്ങിന്‍െറ മറവിലാണ് കാട്ടുപന്നിയെ വേട്ടയാടി കടത്തുന്നത്. പാലോട് റെയ്ഞ്ച് ഓഫിസിന്‍െറ വിളിപ്പാടകലെയാണ് സംരക്ഷിതവനത്തിനുള്ളിലെ ഈ അനധികൃത പാര്‍ക്കിങ് . ഇവിടെ ഇടുന്ന വാഹനങ്ങള്‍ രണ്ടും മൂന്നും ദിവസം കഴിഞ്ഞാണ് പോകുന്നത്. ഇവ പരിശോധിക്കാന്‍ വനംവകുപ്പ് അധികൃതരോ പാലോട് പൊലീസോ ശ്രമിക്കാറില്ല. ഇത് പന്നി വേട്ടക്കാര്‍ക്ക് ഏറെ സൗകര്യമാണ്.
Show Full Article
TAGS:
Next Story