Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഉദ്ഘാടകനെച്ചൊല്ലി...

ഉദ്ഘാടകനെച്ചൊല്ലി തര്‍ക്കം; സി.പി.എമ്മിനെതിരെ കോണ്‍ഗ്രസ്

text_fields
bookmark_border
കിളിമാനൂര്‍: സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന പോങ്ങനാട് ഗവ. ഹൈസ്കൂളിന് പുതിയ മന്ദിരമെന്ന ചിരകാല അഭിലാഷം യാഥാര്‍ഥ്യമാകുന്നു. എന്നാല്‍, കെട്ടിടം യാഥാര്‍ഥ്യമായതോടെ ഉദ്ഘാടകനെ ചൊല്ലി രാഷ്ട്രീയനേതൃത്വത്തിനിടയില്‍ തര്‍ക്കം രൂക്ഷമായി. ഉദ്ഘാടകനായി പ്രതിപക്ഷനേതാവിനെ ഏകപക്ഷീയമായി തീരുമാനിച്ച സി.പി.എം പ്രാദേശികനേതൃത്വത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി രംഗത്തത്തെി. ഇതു സംബന്ധിച്ച് കഴിഞ്ഞദിവസം ടൗണില്‍ വ്യാപകമായി പ്രതിഷേധ പോസ്റ്ററുകള്‍ പതിച്ചു. എം.എല്‍.എ ഫണ്ടില്‍നിന്ന് 82 ലക്ഷം ചെലവഴിച്ചാണ് പോങ്ങനാട് മാര്‍ക്കറ്റിനുള്ളില്‍ ഇരുനില മന്ദിരം നിര്‍മിച്ചത്. കഴിഞ്ഞ യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് വിദ്യാഭ്യാസ അവകാശനിയമം അനുസരിച്ച് ആര്‍.എം.എസ്.എ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പോങ്ങനാട് യു.പി.എസിനെ ഹൈസ്കൂളായി ഉയര്‍ത്തിയത്. ഇതോടെ സ്കൂളിന് സ്ഥലപരിമിതി രൂക്ഷമായി. നാട്ടുകാരുടെയും സ്കൂള്‍ പി.ടി.എയുടെയും നിരന്തര പരിശ്രമത്തെ തുടര്‍ന്ന് സ്കൂളിന് പുതിയ മന്ദിരനിര്‍മാണത്തിനായി എം.എല്‍.എ ഫണ്ടില്‍ നിന്ന് 82 ലക്ഷം രൂപ അനുവദിച്ചു. നിര്‍മാണത്തിനായി പോങ്ങനാട് മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലം വിദ്യാഭ്യാസ വകുപ്പിന് പഞ്ചായത്ത് വിട്ടുനല്‍കി. കെട്ടിട നിര്‍മാണം ആരംഭിച്ചെങ്കിലും ഇടക്ക് പണിനിലച്ചു. ഇതുസംബന്ധിച്ച് പോങ്ങനാട് ഗവ. സ്കൂള്‍ കെട്ടിടനിര്‍മാണം ഇഴയുന്നുവെന്ന തലക്കെട്ടില്‍ മാധ്യമം വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ട എം.എല്‍.എ കോണ്‍ട്രാക്ടറുമായി ഇടപെട്ട് നിര്‍മാണം പുനരാരംഭിക്കുകയായിരുന്നു. ഇതിനിടയിലാണ് പുതിയ പ്രശ്നം ഉടലെടുത്തിരിക്കുന്നത്. കെട്ടിടത്തിന്‍െറ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം സ്കൂള്‍ പി.ടി.എ കമ്മിറ്റി സ്വാഗതസംഘം വിളിച്ചുചേര്‍ത്തിരുന്നു. കമ്മിറ്റികളെല്ലാം രൂപവത്കരിച്ചെങ്കിലും ഉദ്ഘാടകനെ ചൊല്ലി തര്‍ക്കം രൂക്ഷമായി. മുഖ്യമന്ത്രിയെ വിളിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോള്‍ പ്രതിപക്ഷനേതാവ് മതിയെന്ന് മറുപക്ഷം അവകാശവാദം ഉന്നയിച്ചു. യോഗത്തില്‍ എം.എല്‍.എ പങ്കെടുത്തിരുന്നില്ല. എം.എല്‍.എയുടെ തീരുമാനംകൂടി പരിഗണിക്കണമെന്നും വീണ്ടും യോഗം ചേര്‍ന്ന് ഉദ്ഘാടകനെ തീരുമാനിക്കാമെന്നും പറഞ്ഞ് യോഗം അവസാനിക്കുകയായിരുന്നു. എന്നാല്‍, പിറ്റേദിവസം സി.പി.എം പ്രാദേശികനേതൃത്വം പ്രതിപക്ഷ നേതാവിനെ വിളിച്ച് ഈമാസം ഉദ്ഘാടനം തീരുമാനിക്കുകയായിരുന്നെന്നും കോണ്‍ഗ്രസ് കിളിമാനൂര്‍ മണ്ഡലം പ്രസിഡന്‍റ് ആലപ്പാട് ജയകുമാര്‍ ആരോപിക്കുന്നു. സ്കൂള്‍ പി.ടി.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സ്വാഗതസംഘം തീരുമാനത്തെ സി.പി.എം പ്രദേശികനേതൃത്വം അട്ടിമറിക്കുകയായിരുന്നെന്നും തീരുമാനം മാറ്റിയില്ളെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജയകുമാര്‍ പറഞ്ഞു. എന്നാല്‍, വി.എസ്. അച്യുതാനന്ദനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുമെന്ന എം.എല്‍.എയുടെ ആഗ്രഹം അറിയിച്ചപ്പോള്‍ സ്വാഗതസംഘത്തില്‍ പങ്കെടുത്തവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ളെന്ന് സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് സജി ‘മാധ്യമ’ത്തോട് പറഞ്ഞു.
Show Full Article
TAGS:
Next Story