Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅടച്ചിട്ട ലെവല്‍...

അടച്ചിട്ട ലെവല്‍ ക്രോസില്‍ സ്കൂള്‍ ബസിടിച്ചു

text_fields
bookmark_border
ബാലരാമപുരം: നിയന്ത്രണംവിട്ട സ്കൂള്‍ ബസ് അടച്ചിട്ട ലെവല്‍ക്രോസ് ഇടിച്ച് തെറിപ്പിച്ചു. ഗേറ്റ് കീപ്പറുടെ മനസ്സാന്നിധ്യം വന്‍ദുരന്തം ഒഴിവാക്കി. നെല്ലിമൂട് ന്യൂ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ നാല്‍പതോളം വിദ്യാര്‍ഥികളുമായി പോയ ബസാണ് അപകടത്തില്‍പെട്ടത്. ബാലരാമപുരം ആലുവിള ലെവല്‍ ക്രോസില്‍ വ്യാഴാഴ്ച വൈകീട്ട് നാലിനായിരുന്നു അപകടം. നാഗര്‍കോവില്‍-പുനലൂര്‍ പാസഞ്ചര്‍ ട്രെയിന്‍ നെയ്യാറ്റിന്‍കരയില്‍നിന്ന് പുറപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. ഗേറ്റ്കീപ്പര്‍ കെ. ലതയെ സ്റ്റേഷനില്‍ വിളിച്ച് അപകടവിവരം അറിയിച്ചു. ഇതത്തേുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ ട്രെയിന്‍ പിടിച്ചിട്ടു. ട്രാക്കില്‍ ജോലിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ ബസ് അപകടത്തിലായ ഉടന്‍ ഒരു കിലോമീറ്ററോളം ഓടി ട്രാക്കില്‍ ചുവന്നകൊടി നാട്ടി. നെയ്യാറ്റിന്‍കരയില്‍നിന്ന് ട്രെയിന്‍ ആലുവിള ക്രോസിലത്തൊന്‍ നാലുമിനിറ്റാണ് സമയം. റെയില്‍വേ ജീവനക്കാരുടെ സമയോചിത ഇടപെടലാണ് വന്‍ദുരന്തമൊഴിവാക്കിയത്. അപകടത്തില്‍ കുട്ടികള്‍ക്ക് നിസ്സാര പരിക്കേറ്റു. നിലവിളികേട്ട് സമീപവാസികള്‍ ഓടിയത്തെി കുട്ടികളെ ബസില്‍നിന്ന് വേഗത്തില്‍ പുറത്തിറക്കി. ബാലരാമപുരം എസ്.ഐ ടി. വിജയകുമാറും സംഘവും നാട്ടുകാരുടെ സഹായത്തോടെ ബസ് ക്രോസില്‍നിന്ന് മാറ്റിയശേഷമാണ് ട്രെയിന്‍ പുറപ്പെട്ടത്.
Show Full Article
TAGS:
Next Story