Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്കൂള്‍...

സ്കൂള്‍ കവാടത്തിനുമുന്നില്‍ മെറ്റല്‍കൂനയും മാലിന്യക്കൂമ്പാരവും; വിദ്യാര്‍ഥികള്‍ ദുരിതത്തില്‍

text_fields
bookmark_border
കിളിമാനൂര്‍: യു.പി മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയത്തിന്‍െറ പ്രവേശകവാടത്തിന് മുന്നിലെ മെറ്റല്‍ കൂനയും മാലിന്യക്കൂമ്പാരവും ദുരിതമാകുന്നു. കിളിമാനൂര്‍ രാജാ രവിവര്‍മ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മുന്നിലാണിത്. റോഡിലേക്ക് ചാഞ്ഞ് അപകടകരമായി നിന്ന ആല്‍മരത്തിന്‍െറ ശിഖരങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് മുറിച്ചുമാറ്റിയിരുന്നു. എന്നാല്‍ ഇവ സ്കൂളിന് മുന്നിലെ ബസ് സ്റ്റോപ്പില്‍ ഉപേക്ഷിച്ച നിലയിലാണ്. ഇതുമൂലം വിദ്യാര്‍ഥികളുടെ യാത്ര ദുരിതത്തിലാണെന്ന് കാട്ടി ‘മാധ്യമം’ വാര്‍ത്തനല്‍കിയിരുന്നു. സ്കൂള്‍ അധികൃതര്‍ തയാറായില്ളെങ്കില്‍ മരക്കൊമ്പുകള്‍ തങ്ങള്‍ നീക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അന്ന് വാര്‍ത്തയോട് പ്രതികരിച്ചിരുന്നു. എന്നാല്‍, ഇവിടെ കുമിഞ്ഞുകൂടിയ മാലിന്യം മഴയില്‍ പരിസരമാകെ പരക്കുകയാണ്. ഇതിനിടെയാണ് സമീപത്തെ ഇടറോഡിന്‍െറ ടാറിങ്ങിനായി സ്കൂളിന് മുന്നില്‍ മെറ്റലും പാറപ്പൊടിയും ഇറക്കിയത്. രണ്ടുമാസത്തിലേറെയായി റോഡുപണി കഴിഞ്ഞിട്ടും അവശേഷിച്ച മെറ്റല്‍ നീക്കം ചെയ്യാന്‍ കരാറുകാര്‍ തയാറായില്ല. വാഹനങ്ങള്‍ കയറി മെറ്റല്‍ റോഡിലേക്ക് ഇറങ്ങിയ നിലയിലാണ്. ഈ ഭാഗത്ത് കുട്ടികള്‍ വീണ് പരിക്കേല്‍ക്കുന്നത് നിത്യസംഭവമാണ്. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പെടുന്നു. അടിയന്തരമായി ഇവ രണ്ടും നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
TAGS:
Next Story