Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുതലപ്പൊഴി...

മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം: ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതം –മന്ത്രി

text_fields
bookmark_border
പെരുമാതുറ: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ആശങ്കക്കിടയില്ലാത്തവിധം നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി കെ. ബാബു. പെരുമാതുറ-താഴംപള്ളി പാലത്തിന്‍െറ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഹാര്‍ബറിന്‍െറ നേരത്തേയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പിഴവുണ്ടായിരുന്നു. അത് മനസ്സിലാക്കിയാണ് നിര്‍മാണം നിര്‍ത്തിവെച്ചതും വിശദപഠനം നടത്തിയശേഷം പുനരാരംഭിക്കുന്നതും. തെക്കോട്ട് നിര്‍മിച്ച പുലിമുട്ടുകളാണ് പിഴവായത്. പുതിയ പഠനത്തിന്‍െറ അടിസ്ഥാനത്തില്‍ പ്രത്യേക പദ്ധതി തയാറാക്കി ആര്‍.കെ.വി.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി പുനരാരംഭിച്ചു. പടിഞ്ഞാറേക്ക് പുലിമുട്ടുകള്‍ നിര്‍മിക്കുകയാണ്. ഹാര്‍ബറിന്‍െറ പ്രവേശകവാടത്തില്‍ നിക്ഷേപിച്ചിരുന്ന കല്ലുകള്‍ അപകടാവസ്ഥ സൃഷ്ടിച്ചിരുന്നു. ഇത് മാറ്റാന്‍ കന്യാകുമാരിയില്‍നിന്ന് മുങ്ങല്‍ വിദഗ്ധരെ എത്തിച്ചു. ഇനിയുമുള്ള കല്ലുകള്‍ അടിയന്തരമായി നീക്കംചെയ്യും. ഇതിന് ആധുനിക ഗ്രഫ് ഡ്രഡ്ജര്‍ രണ്ടാഴ്ച്ചക്കകം എത്തിക്കും. കായിക്കരയില്‍ പാലം വേണമെന്ന ആവശ്യവും തീരദേശവികസന വകുപ്പ് പരിഗണിക്കും. ഭൂമി ഏറ്റെടുക്കാന്‍ വകുപ്പിന് കഴിയില്ല. ആവശ്യമായ സ്ഥലം അക്വയര്‍ ചെയ്ത് നല്‍കിയാല്‍ പരിഗണിക്കും. ഭൂമി ഏറ്റെടുത്തതായി എം.എല്‍.എ പറയുന്നുണ്ടെങ്കിലും വകുപ്പിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് 50.25 കോടി രൂപ ചിറയിന്‍കീഴ് മണ്ഡലത്തില്‍ ചെലവഴിച്ചു. തീരദേശവികസന കോര്‍പറേഷനും കോടികള്‍ ലഭ്യമാക്കിയിട്ടുണ്ട്. വര്‍ക്കല ഓടയം ഹാച്ചറിയും അക്വോറിയവും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
Show Full Article
TAGS:
Next Story