Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരീക്ഷക്ക് പോയ...

പരീക്ഷക്ക് പോയ വിദ്യാര്‍ഥിയെ തെരുവുനായ ആക്രമിച്ചു

text_fields
bookmark_border
ചവറ: ഓണപ്പരീക്ഷക്ക് പോയ മൂന്നാം ക്ളാസ് വിദ്യാര്‍ഥിക്ക് തെരുവുനായയുടെ കടിയേറ്റു. ബുധനാഴ്ച രാവിലെ 9.45ഓടെയായിരുന്നു സംഭവം. ചവറ കൊറ്റംകുളങ്ങര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയും പുതുക്കാട് രഞ്ചു ഭവനില്‍ സുരേഷ്-അനിത ദമ്പതികളുടെ മകനുമായ രഞ്ചുമോനെയാണ് (എട്ട്) നായ ആക്രമിച്ചത്. മാതാവിനൊപ്പം സ്കൂളില്‍ പോകുന്ന വഴി പിന്നില്‍നിന്ന് എത്തിയ നായ്ക്കള്‍ ആക്രമിക്കുകയായിരുന്നു. അമ്മ നിലവിളിച്ചതിനത്തെുടര്‍ന്ന് നാട്ടുകാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. സാരമായി പരിക്കേറ്റ രഞ്ചുമോന്‍ നീണ്ടകര താലൂക്കാശുപത്രിയില്‍ ചികിത്സതേടി. പുതുക്കാട്, കൊറ്റംകുളങ്ങര, പാലക്കടവ്, കുളങ്ങരഭാഗം, കോട്ടയ്ക്കകം, കൃഷ്ണന്‍നട എന്നിവിടങ്ങളില്‍ തെരുവുനായശല്യം രൂക്ഷമാണ്.
Show Full Article
TAGS:
Next Story