Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൂട്ടിരിപ്പുകാരനും...

കൂട്ടിരിപ്പുകാരനും മരിച്ചയാളുടെ ബന്ധുക്കളും തമ്മില്‍ അടിപിടി

text_fields
bookmark_border
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരനും മരിച്ചയാളിന്‍െറ ബന്ധുക്കളും തമ്മില്‍ അടിപിടി. അത്യാഹിതവിഭാഗത്തിലെ കണ്ണാടിച്ചില്ല് തകര്‍ന്നു. മെഡിക്കല്‍ കോളജിലെ അത്യാഹിതവിഭാഗത്തില്‍ ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. നെഞ്ചുവേദനയെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന ആനയറ സ്വദേശി സുനില്‍ ദത്ത് മരിച്ചു. മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരന്‍ മരണവാര്‍ത്ത കേട്ട് കരയുന്ന യുവതിയുടെ അടുത്തത്തെി ഒപ്പമുണ്ടായിരുന്ന ബന്ധുവിനോട് മോശമായി പെരുമാറിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. വിവരം അറിഞ്ഞ യുവതിയുടെ ബന്ധുക്കളും കൂട്ടിരിപ്പുകാരനും തമ്മില്‍ കൈയാങ്കളിയായി. അടിപിടിയില്‍ ആത്യാഹിത വിഭാഗം ഇന്‍ജക്ഷന്‍ റൂമിന് മുന്നിലെ കണ്ണാടി തകര്‍ന്നു. പൊലീസുകാര്‍ രാജേന്ദ്രന്‍ എന്നയാളെ കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ കോളജ് സ്റ്റേഷനിലത്തെിച്ചു. ഇയാള്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞു. അത്യാഹിതവിഭാഗത്തില്‍ അതിക്രമം നടത്തി കണ്ണാടി പൊട്ടിച്ചതിന് ഇയാള്‍ക്കെതിരെ ആശുപത്രി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. നാശനഷ്ടങ്ങള്‍ പൂര്‍ണമായും സ്വന്തം ചെലവില്‍ പരിഹരിച്ചുനല്‍കാമെന്ന ഉറപ്പില്‍ പെറ്റികേസ് ചുമത്തി വിട്ടയച്ചു.
Show Full Article
TAGS:
Next Story