Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വര്‍ണവും പണവും...

സ്വര്‍ണവും പണവും കവര്‍ന്ന പൂജാരി പിടിയില്‍

text_fields
bookmark_border
ബാലരാമപുരം: ക്ഷേത്ര കമ്മിറ്റി ഓഫിസില്‍നിന്ന് സ്വര്‍ണവും രൂപയും കവര്‍ന്ന പൂജാരിയെ സാഹസികമായി പൊലീസ് പിടികൂടി. പെരുങ്കടവിള സ്വദേശി കണ്ണന്‍ എന്ന വിഷ്ണുവി (27)നെയാണ് ബാലരാമപുരം പൊലീസ് പിടികൂടിയത്. ബുധനാഴ്ച ഉച്ചക്കാണ് പനയറകുന്ന് കാവിനുപുറം മഹാദേവക്ഷേത്രം കമ്മിറ്റി ഓഫിസില്‍ സൂക്ഷിച്ചിരുന്ന തിരുവാഭരണവും 12000 രൂപയും മോഷണം പോയത്. പൂട്ട് പൊട്ടിക്കാതെ മോഷണം നടത്തിയതില്‍ പൊലീസിന് സംശയമുണ്ടായിരുന്നു. ബാലരാമപുരം എസ്.ഐ ടി. വിജയകുമാര്‍ രണ്ടു ദിവസമായി ക്ഷേത്രത്തിലെ ജീവനക്കാരെ അഞ്ചുപേരെ നിരന്തരം വിളിച്ച് ചോദ്യം ചെയ്തതില്‍ പൂജാരി നല്‍കിയ മറുപടി തൃപ്തികരമായിരുന്നു. തുടര്‍ന്ന് പൊലീസ് പൂജാരിയെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് മോഷണത്തിന്‍െറ ചുരുളഴിഞ്ഞത്.
Show Full Article
TAGS:
Next Story