Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപെണ്‍കുട്ടിയുടെ ചിത്രം ...

പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് വാട്ട്സ് ആപ്പില്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍

text_fields
bookmark_border
ആറ്റിങ്ങല്‍: പതിനാറുകാരിയുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തി മോര്‍ഫ് ചെയ്ത് വാട്സ് ആപ്പില്‍ പ്രചരിപ്പിച്ച യുവാവ് ഒരു വര്‍ഷത്തിനുശേഷം പൊലീസ് പിടിയിലായി. മണമ്പൂര്‍ അമ്പലത്തുംപണയില്‍ ചാവടിവിളാകം വീട്ടില്‍ അനീഷാണ് (29) പിടിയിലായത്. 2014ലാണ് കേസിനാസ്പദമായ സംഭവം. ഒരു ചടങ്ങില്‍ വെച്ച് അനീഷ് പെണ്‍കുട്ടിയുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. വിവരമറിഞ്ഞ രക്ഷിതാക്കള്‍ യുവാവിനെ വിലക്കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കടയ്ക്കാവൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷിക്കുന്നതായി അറിഞ്ഞ അനീഷ് ഗള്‍ഫിലേക്ക് കടന്നു. ഇവിടെ വെച്ച് പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വാട്സ് ആപ്പിലൂടെ പ്രചരിപ്പിച്ചു. കഴിഞ്ഞദിവസം അനീഷ് രഹസ്യമായി നാട്ടിലത്തെുന്ന വിവരം അറിഞ്ഞ പൊലീസ് വിമാനത്താവളങ്ങളില്‍ അറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച നെടുമ്പാശ്ശേരിയില്‍ എത്തിയ അനീഷിനെ അധികൃതര്‍ തടഞ്ഞുവെച്ച് കടയ്ക്കാവൂര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് കടയ്ക്കാവൂര്‍ സി.ഐ വിമാനത്താവളത്തിലത്തെി അനീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Show Full Article
TAGS:
Next Story