Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകിള്ളിയാറില്‍ ഒഴുകിയത് ...

കിള്ളിയാറില്‍ ഒഴുകിയത് ലക്ഷങ്ങള്‍

text_fields
bookmark_border
വട്ടിയൂര്‍ക്കാവ്: മരുതംകുഴി പ്രദേശത്തെ വെള്ളം കയറിയ മേഖലയില്‍ വ്യാപക നാശനഷ്ടം. ലക്ഷക്കണക്കിന് രൂപയുടെ ഗൃഹോപകരണങ്ങള്‍ നശിച്ചു. നിരവധി വീടുകളുടെ ചുറ്റുമതിലുകള്‍ തകരുകയും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. വീടുകള്‍ ചളി നിറഞ്ഞ നിലയിലാണ്. കിള്ളിയാറിലെ ബണ്ട് തകര്‍ന്ന് മരുതംകുഴി, തൊഴുവന്‍കോട്, കാഞ്ഞിരംപാറ പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസം വെള്ളത്തിനടിയിലായി. ചൊവ്വാഴ്ച വീടുകളില്‍നിന്ന് പൂര്‍ണമായും വെള്ളമിറങ്ങിയതോടെയാണ് നാശനഷ്ടങ്ങളുടെ യഥാര്‍ഥ ചിത്രം തെളിഞ്ഞത്. വീട്ടുവളപ്പുകളില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകള്‍ ഇരുചക്രവാഹനങ്ങള്‍, ഓട്ടോകള്‍ എന്നിവക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ പല വീടുകളില്‍നിന്ന് വസ്ത്രങ്ങളടക്കം ഒഴുകിപ്പോയി. വെള്ളം കയറാതിരിക്കാന്‍ സ്വകാര്യവ്യക്തികള്‍ നിര്‍മിച്ചിരുന്ന സംരക്ഷണഭിത്തികളും കുത്തൊഴുക്കില്‍ തകര്‍ന്നു. കിള്ളിയാറിന്‍െറ കരയിലുള്ള പ്രദേശങ്ങളില്‍ സുരക്ഷാഭിത്തികളും ബണ്ടും നിര്‍മിക്കുന്നതില്‍ വീഴ്ച വരുത്തിയ അധികൃതര്‍ക്കെതിരെ കനത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കിഴക്കന്‍ മേഖലയില്‍ വീണ്ടും കനത്ത മഴ പെയ്യുകയാണെങ്കില്‍ കാഞ്ഞിരംപാര കാടുവെട്ടി അണ, ആരിക്കോണം, തച്ചങ്കര പ്രദേശങ്ങളില്‍ വീണ്ടും വെള്ളം കയറുമെന്ന ഭീഷണിയും നില്‍ക്കുന്നു. അശാസ്ത്രീയമായ ബണ്ട് നിര്‍മാണമാണ് ഇപ്പോള്‍ പ്രദേശത്ത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടവും ജനങ്ങള്‍ക്ക് ദുരിതവും വിതയ്ക്കാന്‍ കാരണമായത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ജനപ്രതിനിധികള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ തിങ്കളാഴ്ച ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. അതേസമയം കിള്ളിയാറില്‍ അപകട ഭീഷണിയുള്ള സ്ഥലത്ത് ബണ്ട് നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. 25 ലക്ഷം രൂപ ചെലവിട്ടാണ് ഇവിടെ പുതിയ ബണ്ട് നിര്‍മിക്കുന്നത്.
Show Full Article
TAGS:
Next Story