Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാത്തിരിപ്പിന് വിരാമം; ...

കാത്തിരിപ്പിന് വിരാമം; പെരുമാതുറ പാലം ഇന്ന് നാടിന് സമര്‍പ്പിക്കും

text_fields
bookmark_border
തിരുവനന്തപുരം: പതിറ്റാണ്ടുകള്‍ നീണ്ട ആവശ്യങ്ങള്‍ക്കും കാത്തിരിപ്പിനും അവസാനമാകുന്നു. തലസ്ഥാനത്തിന്‍െറ തീരദേശ വികസനത്തിന് അനന്തസാധ്യതകള്‍ തുറക്കുന്ന പെരുമാതുറ-താഴംപള്ളി പാലത്തിന്‍െറ ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. പെരുമാതുറ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ പരിസരത്ത് നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ. ബാബു അധ്യക്ഷത വഹിക്കും. ഡോ. എ. സമ്പത്ത് എം.പി, എം.എല്‍.എമാരായ വര്‍ക്കല കഹാര്‍, എം.എ. വാഹിദ്, അഡ്വ. ബി. സത്യന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. വി. ശശി എം.എല്‍.എ സ്വാഗതം പറയും. 21.17 കോടി രൂപ ചെലവിട്ടാണ് പാലം നിര്‍മാണം പൂര്‍ത്തീകരിച്ചത്. 2011 മാര്‍ച്ച് 10നാണ് തറക്കല്ലിട്ടത്. 259.7 മീറ്റര്‍ നീളത്തിലും 10.5 മീറ്റര്‍ വീതിയിലുമാണ് പാലം. ഇതില്‍ ഒന്നര മീറ്റര്‍ നടപ്പാതയാണ്. 120 മീറ്റര്‍ നീളത്തില്‍ ഇരുഭാഗത്തും അപ്രോച്ച് റോഡുകളുമുണ്ട്. വര്‍ക്കല, കായിക്കര, അഞ്ചുതെങ്ങ്, പെരുമാതുറ, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, ആറ്റിങ്ങല്‍ വരെയുള്ള ടൂറിസം, മത്സ്യബന്ധനം, വ്യാപാര-വാണിജ്യമേഖലകള്‍ എന്നിവയുടെ സമഗ്രവികസനത്തിനും പാലം വഴിതുറക്കും. കൊല്ലത്തുനിന്ന് വേളി, ശംഖുംമുഖം, കോവളം എന്നിവിടങ്ങളിലേക്ക് വേഗത്തിലത്തൊവുന്ന മാര്‍ഗം കൂടിയാണിത്. ആറ്റിങ്ങലിലും കഴക്കൂട്ടത്തും യാത്രക്കാരനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ മറികടക്കാനും നാഷനല്‍ ഹൈവേയുടെ തിരക്ക് കുറയ്ക്കാനും സാധിക്കും. 2011 ഫെബ്രുവരി 22ന് മുതലപ്പൊഴിയില്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് പാലത്തിന്‍െറ നിര്‍മാണം ഉദ്ഘാടനം ചെയ്തത്. അപ്രോച്ച് റോഡുകള്‍ക്കായി സ്ഥലം ഏറ്റെടുക്കാന്‍ കാലതാമസമുണ്ടായത് പാലംപണി ഇഴഞ്ഞുനീങ്ങുന്നതിന് കാരണമായി.
Show Full Article
TAGS:
Next Story