Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആഹ്ളാദത്തിമിര്‍പ്പിലും ...

ആഹ്ളാദത്തിമിര്‍പ്പിലും കണ്ണുനീരിന്‍െറ നനവ്; ഇത്തവണ ആകാശപ്പറവയായി നൗഷാദില്ല

text_fields
bookmark_border
കഴക്കൂട്ടം: പെരുമാതുറ നിവാസികള്‍ ഇന്ന് ഉത്സവത്തിമിര്‍പ്പിലാണ്. തങ്ങളുടെ ചിരകാല അഭിലാഷം സാക്ഷാത്കരിക്കപ്പെടുന്നതിന്‍െറ സന്തോഷം എല്ലാവരിലും കാണാം. ആ ആഹ്ളാദത്തിമിര്‍പ്പിലും കണ്ണീരിന്‍െറ നനവും ഒത്തിരി ഓര്‍മകളുമായി മുതലപ്പൊഴിയില്‍ പൊലിഞ്ഞ നൗഷാദിന്‍െറ മുഖം ഓരോ മനസ്സിലും മിന്നിത്തിളങ്ങും. അവസാനമായി മുഖ്യമന്ത്രി മുതലപ്പൊഴിയില്‍ എത്തിയപ്പോള്‍ ആകാശപ്പറവയെപ്പോലെ പാറിപ്പറന്ന് വിശിഷ്ടാതിഥികളെപ്പോലും അമ്പരപ്പിച്ച് പെരുമാതുറക്കാരനായ നൗഷാദ് വിസ്മയങ്ങള്‍ തീര്‍ത്തിരുന്നു. 2013 മാര്‍ച്ച് 11നായിരുന്നു മുഖ്യമന്ത്രി മുതലപ്പൊഴിയില്‍ എത്തിയ. ഹാര്‍ബറിന്‍െറ രണ്ടാംഘട്ട നിര്‍മാണ ഉദ്ഘാടനത്തിനത്തെിയത്. ശിലാഫലകം അനാച്ഛാദനം ചെയ്യുമ്പോള്‍ പാരാഗൈ്ളഡറായിരുന്ന നൗഷാദ് ആകാശപ്പറവകണക്കെ പറന്നുയര്‍ന്ന് പുഷ്പവൃഷ്ടി നടത്തുകയായിരുന്നു. എന്നാല്‍, 2014 ജൂണ്‍18ന് നൗഷാദിനെ പാരാഗൈ്ളഡിങ്ങിനിടെ മുതലപ്പൊഴിയില്‍ കാണാതാവുകയായിരുന്നു. മുതലപ്പൊഴിയെയും പെരുമാതുറയെയും ഏറെ സ്നേഹിക്കുകയും ഇവിടുത്തെ കടലോര സാഹസിക ടൂറിസം വികസനം എന്നത് സ്വപ്നം കാണുകയും ചെയ്ത നൗഷാദിനെ മുതലപ്പൊഴിതന്നെ കവര്‍ന്നെടുത്തു. അഞ്ചാം നാളില്‍ പെരുമാതുറക്ക് സമീപം കടലില്‍ മൃതദേഹം കണ്ടത്തെുമ്പോള്‍ പൊലിഞ്ഞത് പെരുമാതുറയുടെ സ്വപ്നങ്ങള്‍ കൂടിയായിരുന്നു.
Show Full Article
TAGS:
Next Story